ഫറൂഖ് ഖാന്‍ ഇനി ജമ്മു-കാശ്മീര്‍ ഗവര്‍ണറുടെ ഉപദേഷ്ടാവ് - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

ഫറൂഖ് ഖാന്‍ ഇനി ജമ്മു-കാശ്മീര്‍ ഗവര്‍ണറുടെ ഉപദേഷ്ടാവ്

ശ്രീനഗര്‍: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ഫറൂഖ് ഖാന്‍ ജമ്മു-കാശ്മീര്‍ ഗവര്‍ണറുടെ ഉപദേഷ്ടാവായി നിയമിതനായി.
ലക്ഷദ്വീപിന്റെ  ചരിത്രത്തില്‍ ആദ്യമായി  ഐഎഎസ് പദവിയില്ലാത്തയാള്‍  അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റയാളാണ് ഫറൂഖ് ഖാന്‍ ഐപിഎസ്.

ജമ്മു കാശ്മീര്‍ സ്വദേശിയായ ഫാറൂഖ് ഖാന്‍ 1994 ലെ ഐ പി എസ് ബാച്ചുകാരനാണ്. കാശ്മീരില്‍ ഐജി ആയിരുന്ന അദ്ദേഹം 2013 ലാണ് സര്‍വ്വീസില്‍ നിന്ന് വിരമിച്ചത്.
ജമ്മുകാശ്മീര്‍ മേഖലയിലെ ഭീകരവാദികളെ അമര്‍ച്ചചെയ്യുന്നതില്‍ ഏറെ പേരെടുത്ത മുന്‍ പോലീസ് മേധാവിയായിരുന്നു ഫറൂഖ് ഖാന്‍ ഐപിഎസ്.  വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ സംഘടനാ ചുമതലയും ബിജെപി ഖാന് നല്‍കിയിരുന്നു. നിലവിലെ കാശ്മീര്‍ വിഘടന പ്രവര്‍ത്തങ്ങള്‍ക്ക് തടയിടാന്‍ രാഷ്ട്രപതി ഭരണം തുടരുന്ന സാഹചര്യത്തില്‍ ഫറൂഖ് ഖാന്റെ നിയമനം ഏറെ തന്ത്രപരമായ നീക്കമായി വിലയിരുത്തപ്പെടുന്നു.

1996 ലെ ഹസ്രത്ബാല്‍ മുസ്ലീംപള്ളിപിടിച്ചെടുത്ത 18 ഭീകരന്മാരെ വധിച്ച് പേരെടുത്ത അന്നത്തെ പോലീസ് മേധാവിയാണ് ഫറൂഖ് ഖാന്‍.രാഷ്ട്രപതിയുടെ ധീരതാ പുരസ്‌കാരം നേടിയ വ്യക്തികൂടിയാണ് ഖാന്‍. കാശ്മീരില്‍ തീവ്രവാദ സംഘടനകള്‍ക്കെതിരെയുള്ള പൊലീസ് നടപടികള്‍ക്ക് ഫാറൂഖ് ഖാന്‍ നേതൃത്വം നല്‍കിയിരുന്നു. ഉദംപൂരിലെ പൊലീസ് അക്കാദമിയുടെ ചുമതലക്കാരനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സര്‍വ്വീസില്‍ നിന്ന് വിരമിച്ച ശേഷം ബിജെപിയില്‍ ചേര്‍ന്ന ഫാറൂഖ് ഖാന് ന്യൂനപക്ഷമോര്‍ച്ചയുടേതടക്കമുള്ള ചുമതലകള്‍ നല്‍കിയിരുന്നു.

No comments:

Post a Comment

Post Bottom Ad