മിനികോയ് ദ്വീപിൽ നിന്ന് പുതിയ ജന്തുപ്ലവകത്തെ കണ്ടെത്തി - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

മിനികോയ് ദ്വീപിൽ നിന്ന് പുതിയ ജന്തുപ്ലവകത്തെ കണ്ടെത്തി

മിനിക്കോയ്: കോപ്പി പോഡുകൾ എന്ന ജന്തു വിഭാഗത്തിൽ പെട്ട പുതിയ ജന്തുപ്ലവകത്തെ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഗവേഷകർ മിനിക്കോയ് ദ്വീപിൽ നിന്ന് കണ്ടെത്തി. ഗവേഷകനായ ഡോ.സനു വി. ഫ്രാൻസിസ്, മറൈൻ ബയോളജി വിഭാഗം മേധാവി ഡോ.എസ്. ബിനോയ് നന്ദൻ എന്നിവരുടെ നേതൃത്വത്തിൽ  നടന്ന  പഠനത്തിലാണ് പുതിയ ജന്തുപ്ലവകത്തെ  കണ്ടെത്തിയത്.

കടലിലെ ജൈവ ആവാസ വ്യവസ്ഥയിലെ  സുപ്രധാന കണ്ണികളാണ് സൂക്ഷ്മ ജീവികളായ ജന്തുപ്ലവകങ്ങൾ. അതിൽ സുപ്രധാന ഘടകമായ കോപ്പി പോഡ് വിഭാഗത്തിൽ "ടോർട്ടാനസ് മിനികോയെൻസിസ്" എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ജീവിയെയാണ് മിനിക്കോയ് ദ്വീപിൽ നിന്ന് കണ്ടത്തിയത്.

അറബിക്കടലിൽ 25 വർഷങ്ങൾക്ക് ശേഷമാണ് ഈ വിഭാഗത്തിൽ പെട്ട  ജീവിയെ കണ്ടെത്തുന്നതെന്ന് ഡോ.എസ്. ബിനോയ് നന്ദൻ പറഞ്ഞു. കടലിലെ ആഹാര ശൃംഖലയിൽ  പ്രധാന കണ്ണിയായ ഇത്തരം ജീവികളെ ആശ്രയിച്ചാണ് മത്സ്യസമ്പത്ത് നിലനിൽക്കുന്നത്. ആയതിനാൽ കോപ്പിപോഡുകളെ കുറിച്ചുള്ള പഠനം ഏറെ പ്രാധാന്യമർഹിക്കുന്നതാണ്.

No comments:

Post a Comment

Post Bottom Ad