ലക്ഷദ്വീപ് ചരിത്രത്തിലാദ്യമായി ഇതാ ഒരു ഡ്രൈവിംഗ് സ്കൂൾ - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

ലക്ഷദ്വീപ് ചരിത്രത്തിലാദ്യമായി ഇതാ ഒരു ഡ്രൈവിംഗ് സ്കൂൾ

കവരത്തി:
ഇനിയാരും വൻകരയിൽ പോയി വൻതുക  ചെലവാക്കി ഡ്രൈവിങ് പഠിക്കേണ്ട, നിങ്ങൾക്കായി ഇതാ കവരത്തിയിൽ ഒരു ഡ്രൈവിങ് സ്കൂൾ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. ഈ വരുന്ന 10-ആം തിയതി (ബുധനാഴ്ച) വൈകുന്നേരം 5 മണിക്ക് സ്ഥലത്തെ RTO  യും റോഡ് ട്രാൻസ്‌പോർട് ഡയറക്ടറുമായ ശ്രീ. കെ. ബുസർ ജംഹർ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ  ശ്രീ. എസ്. വി. സെയ്ദ് കോയ  യുടെ സാന്നിധ്യത്തിൽ ഉത്ഘാടന കർമ്മം നിർവഹിക്കുന്നു.  ഡ്യൂവൽ ക്ലച്ച് ഉപയോഗിച്ച നാലു ചക്ര വണ്ടിയിൽ വളരെ ലളിതമായി നിങ്ങൾക്ക് ഡ്രൈവിങ് പഠിക്കാവുന്നതാണ്. വർഷങ്ങളായി വാഹനമോടിച്ച് പരിചയ സമ്പന്നരായ ഡ്രൈവിങ് മാസ്റ്റർമാർ നിങ്ങളെ ഡ്രൈവിങ് പഠിപ്പിക്കുകയും,  ഇരു ചക്ര വാഹനം മുതൽ വലിയ എല്ലാ വാഹനങ്ങളും പഠിച്ച് ലൈസൻസ് എടുക്കാവുന്നതുമാണ്. ലക്ഷദ്വീപ്  സർക്കാറിന്റെ അംഗീകാരത്തോടെ  തുടങ്ങിയ  "അൽഫി  ഡ്രൈവിങ് സ്കൂൾ" കവരത്തി ദ്വീപിൽ മുഹിയുദ്ദീൻ പള്ളിക്ക് സമീപം 4-H ബിൽഡിംഗിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറിൽ വിളിക്കാവുന്നതാണ്.. 

8547661466
9497286423
8281665455
9446074966

No comments:

Post a Comment

Post Bottom Ad