അജഗജാന്തരം പോലെ എം.വി. കവരത്തിയും സ്പെക്ട്രം ഓഫ് ദ സീസും - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

അജഗജാന്തരം പോലെ എം.വി. കവരത്തിയും സ്പെക്ട്രം ഓഫ് ദ സീസും

സാമൂഹ്യമാധ്യമങ്ങളിലൂടെ ദിനംപ്രതി നിരവധി ചിത്രങ്ങൾ വൈറലാവാറുണ്ട്. ഇപ്പോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഫോട്ടോ ലക്ഷദ്വീപുകാരുടെ അഭിമാനമായ ദ്വീപിലെ ഏറ്റവും വലിയ യാത്രാ കപ്പലായ എം.വി. കവരത്തിയും ലോകത്തെ ഏറ്റവും വലിയ ആഡംബര കപ്പലുകളില്‍ ഒന്നായ സ്പെക്ട്രം ഓഫ് ദ സീസും ഒരുമിച്ചുള്ള ചിത്രമാണ്. സ്പെക്ട്രം ഓഫ് ദ സീസ് കൊച്ചി തുറമുഖത്ത് എത്തിയപ്പോൾ പകർത്തിയ  ചിത്രമാണ് ഇപ്പോൾ ദ്വീപുകർക്കിടയിൽ വൈറൽ ആയിരിക്കുന്നത്.

സിംഗപ്പൂരിലേക്കുളള 14 ദിവസം നീണ്ടുനില്‍ക്കുന്ന യാത്രയിലാണ് ഏറ്റവും വലിയ ആഡംബര കപ്പലുകളില്‍ ഒന്നായ സ്പെക്ട്രം ഓഫ് ദ സീസ് കൊച്ചിയിൽ നങ്കൂരമിട്ടത്. 71 രാജ്യങ്ങളില്‍ നിന്നുളള 4,000 ത്തിലധികം യാത്രക്കാരും 1,700 ഓളം ജീവനക്കാരുമായിരുന്നു കപ്പലിലുണ്ടായിരുന്നത്. യാത്രയില്‍ ഇന്ത്യയിലെ രണ്ട് തുറമുഖങ്ങളിലാണ് കപ്പല്‍ നങ്കൂരമിട്ടത്. മുംബൈ, കൊച്ചി എന്നിവയായിരുന്നു ഈ യാത്രയിലെ കപ്പലിന്‍റെ വിശ്രമ കേന്ദ്രങ്ങള്‍.

ലോകത്തെ ഏറ്റവും ചെലവേറിയ ആഡംബര കപ്പല്‍ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. റോയല്‍ കരീബിയന്‍ ഇന്‍റര്‍ നാഷണലിന്‍റെ ഉടമസ്ഥതയിലാണ് കപ്പല്‍. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ കപ്പല്‍ ഏതാനും മണിക്കൂറുകള്‍ മാത്രമാണ് തീരത്ത് ചെലവിട്ടത്. കൊച്ചിയില്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഗംഭീര സീകരണമാണ് കപ്പലിന് നല്‍കിയത്.

No comments:

Post a Comment

Post Bottom Ad