ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പിൽ നിരവധി ഒഴിവുകൾ - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പിൽ നിരവധി ഒഴിവുകൾ


കവരത്തി: ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് ഒരു വര്‍ഷത്തെ താല്‍ക്കാലിക കരാര്‍ അടിസ്ഥാനത്തിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  2019- 2020 അദ്ധ്യയന വർഷത്തേക്കുള്ള പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ, ടൈൻഡ് ഗ്രാജുവേറ്റ് ടീച്ചർ, ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ എന്നീ പോസ്റ്റുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.

അപേക്ഷകർ അതാത് ദ്വീപിലെ പ്രിൻസിപ്പാളിനോ അല്ലെങ്കിൽ കൊച്ചിയിലെ എഡ്യൂക്കേഷൻ ഓഫീസിലോ  ആണ് അപേക്ഷകൾ കൊടുകേണ്ടത്. അപേക്ഷ നൽകേണ്ട അവസാന തിയതി 2019 ജൂൺ 7.

മുൻ വർഷങ്ങളിലും നിന്ന് വ്യത്യസ്തമായി ഈ വർഷം ടീച്ചിങ്ങ് ആപ്റ്റിറ്റൂട് ടെസ്റ്റ്  ഉണ്ടായിരിക്കും. ജൂൺ 13ന് ആയിരിക്കും ടീച്ചിങ്ങ് ആപ്റ്റിറ്റൂട് ടെസ്റ്റ് എക്സാം നടത്തുക. കവരത്തി, കൊച്ചി എന്നീ സ്ഥലങ്ങളിൽ മാത്രമാണ് എക്സാം സെന്ററുകൾ ഉണ്ടായിരിക്കുക.

ടീച്ചിങ്ങ് ആപ്റ്റിറ്റൂട് ടെസ്റ്റ് മൊത്തം 100 മാർക്കിന്റെ ഒബ്ജെക്റ്റീവ് ടൈപ്പ് ചോദ്യങ്ങൾ ആയിരിക്കും. അതിൽ 75 മാർക്ക് ബി.എഡ് അടിസ്ഥാനമാക്കിയും 25 മാർക്ക് ജനറൽ നോളജും ആയിരിക്കും.    എക്സാമിന് പോകുമ്പോൾ ഏതെങ്കിലും ഒരു ഐ.ഡി പ്രൂഫ് കൂടാതെ രണ്ട് പാസ്പോർട് സൈസ് ഫോട്ടോയും കരുത്തേണ്ടതാണ്.


No comments:

Post a Comment

Post Bottom Ad