കവരത്തി ബി.എഡ് സെന്ററിലേക്ക് അപേക്ഷ ക്ഷണിച്ചു - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

കവരത്തി ബി.എഡ് സെന്ററിലേക്ക് അപേക്ഷ ക്ഷണിച്ചു

കവരത്തി: കാലിക്കറ്റ് സർവകലാശാല കവരത്തി ബി.എഡ് സെന്ററിലേക്കുള്ള 2019-2021 അദ്ധ്യയന വര്‍ഷത്തെ ബാച്ലർ ഓഫ് എഡ്യൂക്കേഷന്‍(ബി.എഡ്) കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അറബിക്ക്, ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, സോഷ്യൽ സയൻസ്, ഫിസിക്കൽ സയൻസ്, നാച്ചുറൽ സയൻസ് എന്നീ വിഷങ്ങളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.

അപ്ലിക്കേഷൻ ഫോം ലക്ഷദ്വീപ് ഔദ്യോഗിക വെബ്സൈറ്റിൽ ( lakshadweep.gov.in ) നിന്ന് ഡൌൺലോഡ് ചെയ്യാവുന്നതാണ്. അപേക്ഷകര്‍ യോഗ്യതാ സെർട്ടിഫികറ്റുകൾ, ഡിഗ്രീ മാർക്ക് ലിസ്റ്റ്, എസ്. എസ്. എൽ. സി സെർട്ടിഫികറ്റ്, കാസ്റ്റ് സെർട്ടിഫികറ്റ് എന്നിവ ഉൾപ്പെടെ ജൂൺ 18 വൈകുന്നേരം 4 മണിക്ക് മുമ്പായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

അപേക്ഷകൾ അയക്കേണ്ട വിലാസം പ്രിൻസിപ്പൽ, കോളേജ് ഓഫ് എഡ്യൂക്കേഷൻ ലക്ഷദ്വീപ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെന്റർ, കവരത്തി, പിൻ: 682555.


No comments:

Post a Comment

Post Bottom Ad