ജനങ്ങളുടെ തീരുമാനത്തെ അംഗീകരിക്കുന്നു- അഡ്വ.ഹംദുള്ളാ സയീദ് - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

ജനങ്ങളുടെ തീരുമാനത്തെ അംഗീകരിക്കുന്നു- അഡ്വ.ഹംദുള്ളാ സയീദ്

ലക്ഷദ്വീപിലെ ജനങ്ങളുടെ തീരുമാനത്തിനെ അംഗീകരിക്കുന്നു എന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്തിയും എൽ.ടി.സി.സി പ്രസിഡന്റുമായ അഡ്വ.ഹംദുള്ളാ സയീദ്. പതിനേഴാം ലോകസഭാ തെരഞ്ഞെടുപ്പിൽ എൻ.സി.പി യുടെ പി.പി.മുഹമ്മദ് ഫൈസലിനോട് 823 വോട്ടുകൾക്ക് പരാജയപ്പെട്ടത്തിന് ശേഷം ജനങ്ങളോട് വിഡിയോയിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളിലേയും ജനങ്ങളുടെ പ്രശ്നങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും ആവശ്യങ്ങൾക്കും വേണ്ടി പോരാടിയതിൽ അഭിമാനിക്കുന്നു എന്നും വിജയിക്ക് തന്റെ ആശംസകൾ നേരുന്നു എന്നും അദ്ദേഹം പറഞ്ഞു. ലക്ഷദ്വീപ് കോൺഗ്രസ് എന്നും ജനങ്ങളുടെ സേവനത്തിന് ഉണ്ടാകുമെന്നും നാഷണൽ കോൺഗ്രസ് പാർട്ടി ലക്ഷദ്വീപിൽ തിരിച്ചു വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വീഡിയോ കാണാം:


No comments:

Post a Comment

Post Bottom Ad