ട്രൂകോളർ വിവരങ്ങൾ ഡാർക്ക് വെബിനു വിറ്റു എന്ന് റിപ്പോർട്ട് - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

ട്രൂകോളർ വിവരങ്ങൾ ഡാർക്ക് വെബിനു വിറ്റു എന്ന് റിപ്പോർട്ട്

സ്മാർട്ട് ഫോണുകളിലെ കോൺടാക്റ്റ് ലിസ്റ്റ് ചോർത്തുന്നുവെന്നും ലൊക്കേഷൻ ട്രാക്ക് ചെയ്യുന്നുവെന്നും എന്തിന് മെസേജുകൾ വരെ വായിക്കുന്നുവെന്നുമൊക്കെയുള്ള പരാതികളുണ്ടെങ്കിലും ഇന്ത്യയിൽ ഏറ്റവും ജനകീയമായ മൊബൈൽ ആപ്പുകളിലൊന്നാണ് ട്രൂകോള‍‍‍‍ർ. എന്നാലിപ്പോൾ ട്രൂ കോള‍‍‍‍റിലെ പേരുകൾ ,ഫോൺ നമ്പറുകൾ, ഈമെയിൽ അഡ്രസുകളൊക്കെ അടങ്ങുന്ന ഡാറ്റ ലീക്കായെന്നും വെബ്സൈറ്റുകളിൽ വിൽപനക്ക് ‍വെച്ചിരിക്കുകയാണെന്ന ഞെട്ടിക്കുന്ന വിവരം ഒരു സൈബർ വിദഗ്ദൻ കണ്ടെത്തിയിരിക്കുന്നു. ഇക്കണോമിക്ക് ടൈെംസാണ് വാർത്ത പുറത്ത് വിട്ടത്.

ട്രൂകോള‍‍‍‍ർ ഉപയോക്താക്കളിൽ 60-70 % വരെയുള്ള ഇന്ത്യക്കാരായ യൂസർമാരുടെ 140 മില്യണോളം വരുന്ന യൂസർ ഡാറ്റ ഇന്റർനെറ്റിൽ ഏതാണ്ട് 1.5 ലക്ഷത്തോളം രൂപ ( അതായത് ഏകദേശം 2000 യൂറോ ) ക്കാണ് വിൽപനക്ക് വെച്ചിരിക്കുന്നതെന്നാണ് വെളിപ്പെടുത്തൽ. ലോകത്തെമ്പാടുമുള്ള യൂസർമാരുടെ ഡാറ്റയുടെ വില ഏതാണ്ട് 25000 യൂറോ ആണെന്നും വാർത്ത പറയുന്നു.

തങ്ങളുടെ ഡാറ്റാബേസിൽ ഹാക്കർമാർക്ക് കയറാൻ കഴിഞ്ഞിട്ടില്ലെന്നും യാതൊരു ചോർച്ചയും ഉണ്ടായിട്ടില്ലെന്നും വ്യക്തമാക്കിയ സ്വീഡിഷ് കമ്പനി അതേ സമയം തങ്ങളുടെ യൂസർമാർ തന്നെ അനുവാ‍‍ദമില്ലാതെ ഡാറ്റ കോപ്പി ചെയ്യുന്ന സന്ദർഭങ്ങളുണ്ടായിട്ടുണ്ടെന്ന് സമ്മതിച്ചു. 2016 ലും ട്രൂകോള‍‍‍‍റിലെ യൂസർ ഡാറ്റ ചോർന്നെന്ന്
ഗവേഷക‍ർ കണ്ടെത്തുകയും തുടർന്ന് കമ്പനി ആപ്പിലെ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്തിരുന്നു.

No comments:

Post a Comment

Post Bottom Ad