ഐഎസ് ഭീകരർ ലക്ഷദ്വീപ് ലക്ഷ്യമാക്കി പുറപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട്; ജാഗ്രതാ നിർദ്ദേശം - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

ഐഎസ് ഭീകരർ ലക്ഷദ്വീപ് ലക്ഷ്യമാക്കി പുറപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട്; ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: ശ്രീലങ്കയിൽ നിന്നും സംശയകരമായ സാഹചര്യത്തിൽ 15 ഓളം ഐ എസ് തീവ്രവാദികൾ കേരളാ, ലക്ഷദ്വീപ്, മിനിക്കോയ് എന്നീ സ്ഥലങ്ങൾ ലക്ഷ്യം വെച്ച് വെള്ള കളറിലുള്ള ബോട്ടിൽ പുറപ്പെട്ടതായി റിപ്പോർട്ട്. തീരദേശ പോലീസിന് ജാഗ്രതാ നിർദ്ദേശം നൽകി. രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് അഡീഷണൽ ഡയറക്ടർ ഓഫ് പോലീസ്, കോസ്റ്റൽ സെക്യൂരിറ്റിയാണ് ജാഗ്രതാ നിർദ്ദേശം നൽകിയത്.

മുഴുവൻ ജാഗ്രതാ സമിതി അംഗങ്ങളും മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും ജാഗരൂകമായിരിക്കണമെന്നും. സംശയകരമായ എന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ കോസ്റ്റൽ പോലീസിനെയോ ജാഗ്രതാ സമിതി അംഗങ്ങളേയോ വിവരം അറിയിക്കണമെന്നും തീരദേശ പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ശ്രീലങ്കയിൽ പള്ളികളിൽ ഭീകരാക്രമണം നടന്നതിന് പിന്നാലെ കേരളത്തിലും ആക്രമണം നടത്താൻ ഭീകരർ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിഭാഗം അറിയിച്ചിരുന്നു. പാലക്കാട് നിന്ന് പിടിയിലായ റിയാസ് അബൂബക്കറിനെ എൻഐഎ ചോദ്യം ചെയ്യുന്നതിനിടയിലും കേരളത്തിൽ ആക്രമണം നടത്താൻ ഐഎസ് പദ്ധതിയിടുന്നതായി വിവരങ്ങൾ ലഭിച്ചിരുന്നു.

കടപ്പാട്: janamtv.com

No comments:

Post a Comment

Post Bottom Ad