ദ്വീപുകളിൽ രാഷ്ട്രീയ സംഘർഷം; വിവിധ സ്ഥലങ്ങളിൽ നിരോധനാജ്ഞ - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

ദ്വീപുകളിൽ രാഷ്ട്രീയ സംഘർഷം; വിവിധ സ്ഥലങ്ങളിൽ നിരോധനാജ്ഞ

കവരത്തി: പതിനെഴാം ലോകസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ പിന്നോടിയായി ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിൽ സംഘർഷം. രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ കടമത്ത്, അഗത്തി, കവരത്തി എന്നീ ദ്വീപുകളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് തൊട്ട് പിന്നാലെയുള്ള അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

കവരത്തിൽ കച്ചവട സ്ഥാപനങ്ങൾക്ക് നേരെ രാഷ്ട്രീയ പ്രവർത്തകർ വ്യാപക ആക്രമണം നടത്തി. കടത്ത് ദ്വീപിലെ ജംഗ്ഷനിൽ തീ കത്തിച്ച് റോഡ് ബ്ലോക്ക് ചെയ്തു. കിൽത്താനിലും ജെട്ടി പരിസരത്ത് എൻ.സി.പി പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷം ഉണ്ടായി. ആന്ത്രോത്തിൽ ഫലപ്രഖ്യാപനത്തിന് മുമ്പേ 144 നിലനിൽക്കുകയാണ്.
Updating...

No comments:

Post a Comment

Post Bottom Ad