ഖദർ- യൂട്യൂബിൽ റിലീസ് ചെയ്തു - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

ഖദർ- യൂട്യൂബിൽ റിലീസ് ചെയ്തു

കിൽത്താൻ: യൂസഫ് ഹുസൈന്റെ രചനയിൽ ശഫീക്ക് കിൽത്താൻ സംവിധാനം ചെയ്ത് കിൽത്താൻ ദ്വീപിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച "ഖദർ" അൽ ജസരി യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തു. ബ്ലാക്ക്‌ ആൻഡ് വൈറ്റ് ഫിലിമിന്റെ ബാനറിൽ അൽ ഇഹ്സാൻ എന്റർപ്രൈസ്സസാണ് ചിത്രം നിർമ്മിക്കുന്നത്.

പുതുതലമുറയുടെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ പച്ചയായ ആവിഷ്‌ക്കാരമാണ് ഖദർ. ഷാഹിദ് കിൽത്താൻ ഛായാഗ്രഹണം ചെയ്ത ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് അൻവറും ഷഫീഖും ചേർന്നാണ്. ലുക്ക്മാൻ സാദിഖ്, സിദ്ധീഖ്, ഷംവീൽ, ഷെബീറലി, റമീസ് മോനക്കൽ എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.

കഴിഞ്ഞ കിൽത്താൻ ഫെസ്റ്റിന്റെ വേദിയിൽ വച്ച്  റിലീസ് ചെയ്ത സിനിമയാണ് ഇപ്പോൾ യൂട്യുബിൽ റിലീസ് ചെയ്തിരിക്കുന്നത്. നാല്പത് മിനിറ്റാണ് ചിത്രത്തിന്റെ ദൈർഗ്യം.

No comments:

Post a Comment

Post Bottom Ad