മറൈൻ എൻജിനീയറിങ് ട്രെയിനിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

മറൈൻ എൻജിനീയറിങ് ട്രെയിനിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു


കവരത്തി: കൊച്ചിന്‍ ഷിപ്യാര്‍ഡിന് കീഴിലുള്ള മറൈന്‍ എന്‍ജിനീയറിങ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒരു വർഷത്തെ ഗ്രാജ്വേറ്റ് മറൈന്‍ എന്‍ജിനീയറിങ് (ജി.എം.ഇ) ട്രെയിനിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

50 ശതമാനം മാര്‍ക്കില്‍ കുറയാതെ മെക്കാനിക്കല്‍/നേവല്‍ ആര്‍കിടെക്ചര്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി/ പ്ളസ് ടു തലത്തില്‍ ഇംഗ്ളീഷിന് 50 ശതമാനം മാര്‍ക്ക് വേണം.

ലക്ഷദ്വീപിൽ നിന്നുള്ള അപേക്ഷകരുടെ കോഴ്സ് ഫീസ്, മറ്റ് ഹോസ്റ്റൽ ചെലവുകൾ ഫണ്ട് ലഭ്യതയ്ക്ക് വിധേയമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ വഹിക്കും. 2019 മേയ് 31 ന് മുമ്പ് അപേക്ഷകൾ മറൈന്‍ എന്‍ജിനീയറിങ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫീസിൽ ആവശ്യമായ രേഖകൾ സഹിതം എത്തിക്കേണ്ടതാണ്. ക്ലാസുകള്‍  ആഗസ്റ്റില്‍ തുടങ്ങും.

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് അംഗീകാരമുള്ള ജി.എം.ഇ കോഴ്സാണിത്.   കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക്  മര്‍ച്ചന്‍റ് ഷിപ്പുകളില്‍ ജൂനിയര്‍ മറൈന്‍ എന്‍ജിനീയറായി ജോലിനേടാന്‍ അര്‍ഹത ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

No comments:

Post a Comment

Post Bottom Ad