അത്യാസന്ന നിലയിലുള്ള രോഗിയെ ലക്ഷദ്വീപില്‍ നിന്ന് കൊച്ചിയിലെത്തിച്ച് നാവികസേന - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

അത്യാസന്ന നിലയിലുള്ള രോഗിയെ ലക്ഷദ്വീപില്‍ നിന്ന് കൊച്ചിയിലെത്തിച്ച് നാവികസേന

അത്യാസന്ന നിലയിലുള്ള രോഗിയെ ലക്ഷദ്വീപില്‍ നിന്ന് കൊച്ചിയിലെ ആശുപത്രിയിലെത്തിക്കാന്‍ സഹായഹസ്തവുമായി നാവികസേന. ലക്ഷദ്വീപിലെ കവരത്തി ദ്വീപില്‍ വച്ച് തലച്ചോറില്‍ രക്തസ്രാവമുണ്ടായ സ്ത്രീയെ കൊച്ചിലെത്തിക്കാനാണ് നാവികസേന ഹെലികോപ്റ്റര്‍ വിട്ടുനല്‍കിയത്.

സെറിബ്രല്‍ ഹെമറേജിനെത്തുടര്‍ന്ന് അത്യാസന്ന നിലയിലായ രോഗിയെ കൊച്ചിയിലെത്തിച്ച് അടിയന്തര ചികില്‍സ ലഭ്യമാക്കുന്നതിനുവേണ്ടിയാണ് നാവിക സേനയുടെ എഎല്‍എച്ച് ഹെലിക്കോപ്റ്റര്‍ വിട്ടുനല്‍കിയത്. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ അഭ്യര്‍ഥന പരിഗണിച്ചാണ് നാവികസേന പതിവില്‍ നിന്നു വ്യത്യസ്തമായി ഹെലികോപ്റ്റര്‍ അനുവദിച്ചത്. നാല്‍പത്തിരണ്ടുകാരിയായ ചെറിയാബിയേയും, ഭര്‍ത്താവിനേയും നഴ്സിങ് അസിസ്റ്റന്റിനേയുമാണ് ഹെലിക്കോപ്റ്ററില്‍ കൊച്ചി നാവികസേനാ ആസ്ഥാനത്തെത്തിച്ചത്. കവരത്തിയില്‍ നിന്ന് രണ്ടര മണിക്കൂര്‍ കൊണ്ടാണ് രോഗിയെ കൊച്ചിയിലെത്തിച്ചത്.

ഇവരെ വിദഗ്ധ ചികില്‍സയ്ക്കായി നേരത്തേ സജ്ജമാക്കിയ ആംബുലന്‍സില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

കടപ്പാട്: മലയാള മനോരമ

No comments:

Post a Comment

Post Bottom Ad