എസ്.എസ്.എല്‍.സി, പ്ലസ് ടു വിദ്യാർത്ഥികളുടെ ഉന്നതപഠനത്തിന് അപേക്ഷ ക്ഷണിച്ചു

കവരത്തി: എസ്.എസ്.എല്‍.സി, പ്ലസ് ടു പഠനം പൂർത്തിയാക്കിയ ലക്ഷദ്വീപ് വിദ്യാര്‍ത്ഥികള്‍ക്ക് ദ്വീപ് ഭരണകൂടം വിവിധ ഇടങ്ങളിലായി ഉപരിപഠനത്തിന് സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഏപ്രില്‍ 16 മുതല്‍ https://ecounselling.utl.gov.in എന്ന വെബ്സൈറ്റ് വഴി സ്വീകരിച്ച് തുടങ്ങി.
   പരീക്ഷ എഴുതി ഫലം കാത്ത് നില്‍ക്കുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 20 മേയ് 2019. അപേക്ഷ സമര്‍പ്പിച്ചതിന്റെ പ്രിന്റ് ഔട്ട് അതാത് ദ്വീപുകളിലെ പ്രിൻസിപ്പാൾ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. എസ് ടി സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ് എന്നിവയും ഇതോടൊപ്പം സമർപ്പിക്കേണ്ടതാണ്.

Labels: ,

Post a Comment

[facebook][disqus]

Author Name

Powered by Blogger.