കിൽത്താൻ ഫെസ്റ്റ് ലോഗോ തെരഞ്ഞെടുത്തു


കിൽത്താൻ: ഏപ്രിൽ മാസം ആരംഭിക്കുന്ന കിൽത്താൻ ഫെസ്റ്റിനുള്ള ലോഗോ തെരഞ്ഞെടുത്തു. കിൽത്താൻ സ്വദേശി  സയ്യിദ്ഖാൻ.പി വരച്ച ലോഗോ ആണ് പ്രത്യേക ജഡ്ജ്മെന്റ് പാനൽ അടങ്ങുന്ന അംഗങ്ങൾ തെരഞ്ഞെടുത്തത് . വിവിധ ദ്വീപിൽ നിന്നുള്ള മത്സരാർത്ഥികൾ ലോഗോ രചനാ മത്സരത്തിൽ പങ്കെടുത്തിരുന്നു. പ്രത്യേക മാനദണ്ഡം അനുസരിച്ചാണ് ലോഗോ സെലക്ട്‌ ചെയ്തത്. 

നാടൻ കലകളുടെയും,  കളികളുടെയും സൗഹൃദ മത്സര സമ്മേളനമായാണ് കിൽത്താൻ ഫെസ്റ്റ് ദ്വീപ് കലാ സമിതി നടത്തി വരുന്നത്.  ഏപ്രിൽ മാസം നടക്കുന്ന ഫെസ്റ്റിവൽ വിപുലമായ രീതിയിൽ തന്നെയാണ് സംഘാടനം ചെയ്യുന്നത്.  കൂടുതൽ ആളുകളെ ഈ ഫെസ്റ്റിവലിനു സംഘാടകർ പ്രതീക്ഷിക്കുന്നു.
Labels:

Post a Comment

[facebook][disqus]

Author Name

Powered by Blogger.