കൈരളി ഫുട്‌ബോൾ ടൂർണമെന്റിൽ അണിനിരക്കാൻ ഫിഫാ ലക്ഷദ്വീപ്


ന്യൂഡൽഹി: ഡൽഹി പോലീസിലെ മലയാളികളുടെ കൂട്ടായ്മയായ കൈരളി വെൽഫയർ ആൻഡ്‌ കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിൽ അണിനിരക്കാൻ ഫിഫാ ലക്ഷദ്വീപ് ടീമും. ഫുട്‌ബോൾ ടൂർണമെന്റ് മാർച്ച് മൂന്നിനു നടക്കും. രാവിലെ ഒമ്പതിന് കിങ്‌സ്‌വെ ക്യാമ്പ് പോലീസ് സ്പോർട്‌സ് ഗ്രൗണ്ടിലാണ് മത്സരം.

ഫിഫ ലക്ഷദ്വീപ് ടീം ഉൾപ്പെടെ വികാസ്പുരി പോലിസ് ലൈൻ, കെ.ജി.എഫ്.ജി ദിൽഷാദ് ഗാർഡൻ, നൈൻസ്റ്റാർസ് ചാണക്യപുരി, സുഹൃത്‌സംഗം 95, ഫോർസ്- 1 എഫ്.സി., ഡി.ജെ 2 വാരിയേർസ്, ഫ്രന്റ്‌സ് 94 എന്നീ ടീമുകളാണ് ടൂർണമെന്റിൽ അണിനിരക്കുക. ജേതാക്കൾക്ക് കാൽലക്ഷം രൂപയും ട്രോഫിയും സമ്മാനിക്കും. രണ്ടാം സ്ഥാനക്കാർക്ക് 15,000 രൂപയ്ക്കു പുറമെ, മികച്ച ഗോൾകീപ്പർക്കും ടോപ് സ്‌കോറർക്കുമൊക്കെ സമ്മാനങ്ങളുണ്ടാവും.
കടപ്പാട്: മാതൃഭൂമി

Labels: ,

Post a Comment

[facebook][disqus]

Author Name

Powered by Blogger.