രാജ്യം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

രാജ്യം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ

ദില്ലി: എഴുപതാമത് റിപ്പബ്ലിക്ക് ദിന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് രാജ്യം. വിപുലമായ ആഘോഷ പരിപാടികളാണ് രാജ്യത്തെമ്പാടും സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്. ദില്ലിയില്‍ ആഘോഷപരിപാടികള്‍ക്ക് മുന്നോടിയായി കാഷ്മീരില്‍ തീവ്രവാദികള്‍ക്കെതിരായ പോരാട്ടത്തില്‍ കൊല്ലപ്പെട്ട ലാൻസ് നായിക് നസീര്‍ അഹമ്മദ് വാണിക്ക് ഇന്ന് അശോക് ചക്ര പുരസ്കാരം സമർപ്പിച്ചു. നസീര്‍ അഹമ്മദ് വാണിയുടെ ഭാര്യ മരണാനന്തര ബഹുമതി ഏറ്റുവാങ്ങി. ഇതിന് പിന്നാലെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്.

പുരസ്കാര സമര്‍പ്പണത്തിന് പിന്നാലെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്പഥിൽ ദേശീയ പതാക ഉയർത്തി. തുടര്‍ന്ന് വിവിധ സേനാവിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് മാരെരെ മതമേല സിറിൽ റമഫോസയാണ് ഇത്തവണ മുഖ്യാതിഥിയായി റിപ്പബ്ലിക് ദിന പരിപാടിഖളില്‍ പങ്കെടുത്തത്. സംസ്ഥാനത്തും വിപുലമായ റിപ്പബ്ലിക് ദിനാഘോഷമാണ് സംഘടിപ്പിച്ചിട്ടുള്ളത്.

No comments:

Post a Comment

Post Bottom Ad