ലക്ഷദ്വീപിലെ നാലു ദ്വീപുകളില്‍ കൂടി ഇഖ്‌റയുടെ സേവനം

കോഴിക്കോട്: ലക്ഷദ്വീപിലെ നാല് ദ്വീപുകളില്‍ കൂടി സ്‌പെഷാലിറ്റി മെഡിക്കല്‍ സേവനം നല്‍കുന്നതിനുള്ള ധാരണാ പത്രം കോഴിക്കോട് ഇഖ്‌റ ഹോസ്പിറ്റലും ലക്ഷദ്വീപ് ഭരണകൂടവും ഒപ്പുവച്ചു. ധാരണപ്രകാരം കവരത്തിയിലെ ഇന്ദിരാഗാന്ധി ഹോസ്പിറ്റല്‍, മിനിക്കോയ് ഗവണ്‍മെന്റ് ഹോസ്പിറ്റല്‍, അന്ത്രോത്ത്, അമ്മിനി എന്നിവിടങ്ങളിലെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ എന്നിവയില്‍ ഇഖ്റയുടെ സ്പെഷാലിറ്റി സേവനം അടുത്ത 26 മാസത്തേക്ക് ലഭ്യമാകും. 

ഇഖ്റ ഹോസ്പിറ്റലിന് വേണ്ടി ജെ.ഡി.ടി ഇസ്ലാം സ്ഥാപനങ്ങളുടെ പ്രസിഡന്റ് സി.പി കുഞ്ഞിമുഹമ്മദ്, ലക്ഷദ്വീപ് ഭരണകൂടത്തിന് വേണ്ടി ഹെല്‍ത്ത് സര്‍വിസ് ഡയരക്ടര്‍ ഡോ.കെ. ഷംസുദ്ദീന്‍ എന്നിവരാണ് ധാരണാപത്രം ഒപ്പുവച്ചത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ഫാറൂഖ് ഖാന്‍, അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവ് മിഹിര്‍ വര്‍ധന്‍, കലക്ടറും ഹെല്‍ത്ത് സെക്രട്ടറിയുമായ വിജേന്ദ്ര സിങ് റാവത്ത്, ഇഖ്റ ഹോസ്പിറ്റല്‍ ഓപറേഷന്‍സ് മാനേജര്‍മാരായ എന്‍. മുഹമ്മദ് ജസീല്‍, ഇ. അബ്ദുറഹ്മാന്‍ എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

ലക്ഷദ്വീപ് ജനതയ്ക്ക് ആരോഗ്യമേഖലയില്‍ പ്രതീക്ഷയാര്‍ന്ന സേവനദൗത്യമാണ് ഇഖ്റയുടേതെന്ന് ഇഖ്റ ഹോസ്പിറ്റല്‍ എക്സിക്യൂട്ടിവ് ഡയരക്ടര്‍ ഡോ. പി.സി അന്‍വര്‍ പറഞ്ഞു. അഗത്തിയിലെ രാജീവ് ഗാന്ധി സ്പെഷാലിറ്റി ഹോസ്പിറ്റല്‍ കഴിഞ്ഞ നാലു വര്‍ഷമായി നടത്തിക്കൊണ്ടിരിക്കുന്നതും ഇഖ്റയാണ്. 

കടപ്പാട്: സുപ്രഭാതം 
Labels:

Post a Comment

[facebook][disqus]

Author Name

Powered by Blogger.