ലൂസിഫർ അവസാന ഷെഡ്യൂൾ കവരത്തിയിൽ പൂർത്തിയായി

കവരത്തി: ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ചു മലയാളത്തിന്റെ പ്രിയ നടൻ പ്രിത്വിരാജ് ആദ്യാമായി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ കവരത്തിയിൽ പൂർത്തിയായി.

വണ്ടിപ്പെരിയാറിൽ ഷൂട്ടിങ് ആരംഭിച്ച ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ലക്ഷദ്വീപിൽ ആയിരുന്നു. മോഹൻലാലിന്റെ ഈ വർഷം റിലീസിന് എത്തുന്ന ആദ്യ ചിത്രമാണ് ലൂസിഫർ. വമ്പൻ താരനിരയിൽ ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തുന്നത് മഞ്ജു വാര്യർ ആണ്. ടോവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, വിവേക് ഒബ്രോയ്‌, സാനിയ ഇയ്യപ്പൻ, കലാഭവൻ ഷാജോണ്, ബാല തുടങ്ങി വമ്പൻ താരനിര തന്നെയാണ് ചിത്രത്തിൽ ഉള്ളത്.

മുരളി ഗോപി കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തിൽ സ്റ്റീഫൻ നേടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവിന്റെ വേഷത്തിൽ ആണ് മോഹൻലാൽ എത്തുന്നത്. വണ്ടിപ്പെരിയാർ, കുട്ടിക്കാനം, തിരുവനന്തപുരം, എറണാകുളം, മുംബൈ, റഷ്യ, ലക്ഷദീപ് എന്നിവടങ്ങളിൽ ആണ് ചിത്രീകരണം പൂർത്തിയായത്. മാർച്ച് അവസാനം ചിത്രം തീയറ്ററുകളിൽ എത്തും.
Labels: ,

Post a Comment

[facebook][disqus]

Author Name

Powered by Blogger.