കാലിക്കറ്റ് സർവകലാശാലയുടെ ലക്ഷദ്വീപ് കേന്ദ്രങ്ങളിൽ അധ്യാപക നിയമനം


തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലയുടെ ലക്ഷദ്വീപ് കേന്ദ്രങ്ങളിൽ പ്രിൻസിപ്പൽ, ഗസ്റ്റ് ലക്ചറർ തസ്തികകളിൽ കരാർ നിയമനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.

കവരത്തി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എജ്യുക്കേഷനിൽ പ്രിൻസിപ്പൽ, ഗസ്റ്റ് ലക്ചറർ (ഫിസിക്കൽ സയൻസ്, നാച്വറൽ സയൻസ്, മാത്തമാറ്റിക്സ്, സോഷ്യൽ സയൻസ്, അറബിക്, ഇംഗ്ലീഷ്, ജനറൽ എജ്യുക്കേഷൻ, ഫിസിക്കൽ എജ്യുക്കേഷൻ), കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ആന്ത്രോത്ത്, കടമത്ത് കേന്ദ്രങ്ങളിൽ പ്രിൻസിപ്പൽ, ഗസ്റ്റർ ലക്ചറർ (അക്വാകൾച്ചർ, അറബിക്, ബയോകെമിസ്ട്രി, കൊമേഴ്‌സ്, കംപ്യൂട്ടർ സയൻസ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിന്ദി, മാത്തമാറ്റിക്സ്, മലയാളം, ഫിസിക്കൽ എജ്യുക്കേഷൻ, പൊളിറ്റിക്കൽ സയൻസ്, സുവോളജി) തസ്തികകളിലാണ് നിയമനം.

അപേക്ഷ ലഭിക്കേണ്ട അവസാനതീയതി 25. പ്രതിമാസ മൊത്ത വേതനം: പ്രിൻസിപ്പൽ 86,900 രൂപ. ഗസ്റ്റ് ലക്ചറർ 40,700 രൂപ. വിശദവിവരങ്ങൾക്ക് www.uoc.ac.in വെബ്‌സൈറ്റ് സന്ദർശിക്കുക.

കടപ്പാട്: മാതൃഭൂമി

Labels: , ,

Post a Comment

[facebook][disqus]

Author Name

Powered by Blogger.