2018 ലേക്ക് ഒരു തിരിഞ്ഞു നോട്ടം - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

2018 ലേക്ക് ഒരു തിരിഞ്ഞു നോട്ടം


ജനുവരി 11- ആന്ത്രോത്ത് സ്വദേശി ശ്രീ.കാട്ടുപുറം സൈദ് ഇസ്മാഈല്‍ മാസ്റ്ററുടെ (ബംബന്‍) കഥാസമാഹാരം 'ബമ്പന്റെ കഥകള്‍' പ്രകാശനം ചെയ്തു.
ജനുവരി 23- ലക്ഷദ്വീപ് പഞ്ചായത്ത് ചീഫ് കൗണ്‍സിലറായി മിനിക്കോയി സ്വദേശി ശ്രീ.ഹസ്സന്‍ ബഡുമുക്ക അധികാരമേറ്റു.
മാര്‍ച്ച് 30- ഭിന്നശേഷിക്കാര്‍ക്കായി സ്മാര്‍ട്ട് ഉത്സവം സംഘടിപ്പിച്ചു.
ഏപ്രില്‍ 8 - ലക്ഷദ്വീപിന് ഔദ്യോഗിക സംഗീതം നിലവില്‍ വന്നു.
ഏപ്രിൽ 20- കിൽത്താനിൽ മൾട്ടിപർപ്പസ് ഹാൾ ശിലാസ്ഥാപന ക൪മ്മം നിര്‍വ്വഹിച്ചു.
ഏപ്രിൽ 27- ലക്ഷദ്വീപ് ഗവർമെന്റിന്റെ പുതിയ ഔദ്യോഗിക വെബ്സൈറ്റ് പ്രവർത്തനം ആരംഭിച്ചു.
മേയ് 2 - അക്ബർ അലിക്ക്‌ ഫ്ലോറെൻസ് നെറ്റിങാൾ അവാർഡ് ലഭിച്ചു.
മേയ്-10- ലക്ഷദ്വീപ് കലാ അകാദമി ദ്വിദിന റൈറ്റേയ്സ് മീറ്റ് സംഘടിപ്പിച്ചു.
മേയ് 12- അഗത്തിയിൽ ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു
ജൂൺ 29- കോറല്‍ വോയ്‌സ് വാര്‍ത്താവാരിക പ്രസിദ്ധീകരണം ആരംഭിച്ചു.
ജൂലൈ 13- ആന്ത്രോത്ത് മർകസ് ദഅ് വ കോളേജ് ഉൽഘാടനം ചെയ്തു.
ജൂലൈ 14- ഇന്ദിരാഗാന്ധി ആശുപത്രിയിൽ തിമിരത്തിനുള്ള താക്കോൽ ദ്വാര ശസ്ത്രക്ക്രിയ ആരംഭിച്ചു.
ജൂലൈ 18- പ്രമുഖ സാഹിത്യകാരൻ ചമയം ഹാജാ ഹുസൈൻ മരണപ്പെട്ടു.
ജൂലൈ 23- ഫെലേറിയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. സി.എ൯. സയീദ് മുഹമ്മദ് കോയ (കൽപ്പേനി) നിര്യാതനായി.
ജൂലൈ 31- പൂർണ്ണമായി ലക്ഷദ്വീപ്‌ ഭാഷയിൽ രചിച്ച ആദ്യ നോവൽ "ഫടപ്പുറപ്പാട്‌" പ്രകാശനം ചെയ്തു. നോവലിസ്റ്റ്: തക്കിയുദ്ധീൻ സി.എച്ച്.
സെപ്തംബര്‍ 8- ലക്ഷദ്വീപില്‍ പൊതു ഇടങ്ങളില്‍ പുകവലി നിരോധിച്ചു.
ഒക്ടോബര്‍ 9- പുനർ നിർമ്മാണം പൂർത്തിയാക്കിയ അമിനി മുഹിയുദ്ധീൻ പള്ളി ഖലീൽ ബുഖാരി തങ്ങൾ ഉദ്ഘാടനം ചെയ്തു.
ഒക്ടോബര്‍ 21- ചെത്ത്ലാത്തിൽ പുതുതായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഡോ.എ.പി.ജെ അബ്ദുല്‍ കാലാം സീനിയിയര്‍ സെക്കണ്ടറി സ്കൂള്‍ ഉത്ഘാടനം ചെയ്തു.
നവംബർ 25- കേന്ദ്ര ഭരണ പ്രദേശങ്ങൾക്ക് ക്രിക്കറ്റ്‌ അസോസിയേഷൻ രൂപീകരിച്ചു.
ഡിസംബര്‍ 7- ലക്ഷദ്വീപ് വിനോദ സഞ്ചാര വികസന കോര്‍പ്പറേഷന്‍ നിലവില്‍ വന്നു.
ഡിസംബർ 12- മേജർ ജനറൽ ഗിൽഗാഞ്ചി ലക്ഷദ്വീപ്-കേരളാ കാഡറ്റ് കോറിന്റെ അഡീഷണല്‍ ഡയറക്ടറായി ചുമതലയേറ്റു
ഡിസംബര്‍ 25- ഷഹീദ് ജവാന്‍ മുത്തുകോയയുടെ ജന്മദിനത്തോടനുനബന്ധിച്ച് ഒന്നാമത് അമിനി ഫെസ്റ്റിന് തുടക്കം.
ഡിസംബര്‍ 26- ലക്ഷദ്വീപിലെ ഏക പത്മശ്രീ. ഡോ.റഹ്മത്ത് ബീഗത്തിന്റെ ആത്മ കഥ "അവിസ്മരണീയം" മാതൃഭൂമി ബുക്സ് പുറത്തിറക്കി. 

No comments:

Post a Comment

Post Bottom Ad