ഐലന്റ് ബീറ്റ്‌സ്- ലക്ഷദ്വീപിലെ ആദ്യത്തെ ഒൺലൈൻ അൻഡ്രോയിഡ് മ്യൂസിക് ആപ്പ് - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

ഐലന്റ് ബീറ്റ്‌സ്- ലക്ഷദ്വീപിലെ ആദ്യത്തെ ഒൺലൈൻ അൻഡ്രോയിഡ് മ്യൂസിക് ആപ്പ്


"ബരിശം പോയ് മതി മതി... ഫിരിശം ഞാറടിപൊളി... മൂസേ ബൽപ്പാം ഫുവ്വാം നീ ബാല്ലാ..."
   ഈ പാട്ട് സുപരിചിതമല്ലാത്ത ലക്ഷദ്വീപുകാർ ഇന്ന് വളരെ വിരളമായിരിക്കും. ദ്വീപുകളിൽ അത്രമാത്രം ജനകീയമായ പാട്ടുകളിൽ ഒന്നാണിത്. ഇതുപോലെ ആയിരക്കണക്കിന് പാട്ടുകൾ ദ്വീപുകളിൽ നിന്ന് പിറന്നിട്ടുണ്ട്. ലക്ഷദ്വീപിൽ നിന്ന് ഉണ്ടാവുന്ന പാട്ടുകളുടെ മികച്ചൊരു ശേഖരണം ഇല്ലാത്തത് ദ്വീപിലെ ഗാന ശാഖയുടെ വളർച്ചക്ക് തന്നെ തടസ്സമാവുകയാണ് ചെയ്യുന്നത്. എന്നാൽ ഇനിമുതൽ ഇതിനൊരു പരിഹാരമാവുകയാണ് ഐലന്റ് ബീറ്റ്‌സ് എന്ന അൻഡ്രോയിഡ് ആപ്പിലൂടെ.

ലക്ഷദ്വീപിലെ ആദ്യത്തെ ഒൺലൈൻ അൻഡ്രോയിഡ് മ്യൂസിക് ആപ്പാണ് ഐലന്റ് ബീറ്റ്‌സ്. ലക്ഷദ്വീപ് അടുക്കള, ലക്ഷദ്വീപ് വാട്സാപ്പ് സ്റ്റിക്കർസ്, ഫുല്ത് മാഗസിൻ, താരിഫ് കാൽക്കുലേറ്റർ തുടങ്ങിയ ആപ്പുകൾ നിർമിച്ച കടമത്ത് സ്വദേശി സഫിയുള്ള തന്നെയാണ് ഐലന്റ് ബീറ്റ്‌സ് എന്ന ഒൺലൈൻ അൻഡ്രോയിഡ് മ്യൂസിക് ആപ്പ് രൂപകൽപന ചെയ്തിരിക്കുന്നത്.

ലക്ഷദ്വീപുകളിൽ നിന്ന് ഉണ്ടായിട്ടുള്ള വിവിധതരം പാട്ടുകൾ ശേഖരിച്ച് ഒരു കുടക്കീഴിൽ ലഭ്യമാക്കുക എന്നതാണ് ഈ ആപ്പിന്റെ മുഖ്യലക്ഷ്യം. ലക്ഷദ്വീപിലെ ഗായകരെ പ്രോത്സാഹിപ്പിക്കുവാനും അവരുടെ പാട്ടുകൾക്ക് ഒരു വേദിഒരുക്കി കൊടുക്കുകയും ചെയ്യുക എന്നതും ഈ ആപ്പിന്റെ ഉദ്ദേശലക്ഷ്യങ്ങളാണ്. ഇഷ്ടപ്പെട്ട പാട്ടുകൾ സേവ് ചെയ്തു വെക്കാനും ഡൗൺലോഡ് ചെയ്യാനുമുള്ള സൗകര്യം ആപ്പിൽ ഒരുക്കിയിട്ടുണ്ട്.

ലക്ഷദ്വീപിലെ ഗായകർക്ക് തങ്ങളുടെ പാട്ടുകൾ ഈ ഒൺലൈൻ മ്യൂസിക് ലൈബ്രറിയിലേക്ക് അപ്ലോഡ് ചെയ്യാൻ അയച്ച്കൊടുക്കാവുന്നതാണ്. സ്വന്തമായി പകർപ്പവകാശമുള്ള പാട്ടുകൾ വേണം അയച്ച് കൊടുക്കാൻ. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക-
Email: safiyullamm@gmail.com
WhatsApp: +919495610250

ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

No comments:

Post a Comment

Post Bottom Ad