സമസ്ത ലക്ഷദ്വീപ് ഡെലിഗേറ്റ്‌സ് മീറ്റിന്‌ ഇന്ന് സമാപനം


നരിക്കുനി: സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോർഡിന് കീഴിൽ ലക്ഷദ്വീപുകളിൽ പ്രവർത്തിക്കുന്ന മദ്രസകളുടെ പ്രതിനിധികൾ പങ്കെടുക്കുന്ന ലക്ഷദ്വീപ് ഡെലിഗേറ്റ്സ് മീറ്റിന് മടവൂർ സി.എം. മഖാം ഓർഫനേജ് ഓഡിറ്റോറിയത്തിൽ തുടക്കമായി. സി.എം. മഖാം ശരീഫ് സിയാറത്തോടെ ആരംഭിച്ച മീറ്റ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പതാക ഉയർത്തി. ബോർഡ് ജനറൽ സെക്രട്ടറി എം.ടി. അബ്ദുള്ള മുസ്‌ല്യാർ അധ്യക്ഷത വഹിച്ചു.

ഹംസ ബാഫഖി തങ്ങൾ, വാവാട് കുഞ്ഞിക്കോയ മുസ്‌ല്യാർ, എ.വി. അബ്ദുറഹ്മാൻ മുസ്‌ല്യാർ, ഡോ. എൻ.എ.എം. അബ്ദുൽ ഖാദിർ, എം.സി. മായിൻ ഹാജി, നാസർഫൈസി കൂടത്തായി, സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി, കെ.പി. മാമുഹാജി, യു. ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു. റഫീഖ് സകരിയ്യ ഫൈസിയുടെ ഉദ്‌ബോധനപ്രസംഗത്തോടെ വ്യാഴാഴ്ചയിലെ പരിപാടികൾക്ക് തുടക്കമായി. ഉച്ചയ്ക്ക് ശേഷം നടക്കുന്ന സമാപന സെഷൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ല്യാർ ഉദ്ഘാടനം ചെയ്യും.

Post a Comment

[facebook][disqus]

Author Name

Powered by Blogger.