എൽ.എസ്.എ 48ന്റെ നിറവിൽ

1970 ഡിസംബർ 27ന്  എർണാകുളം മഹാരാജാസ് കോളേജിൽ വെച്ച് സ്ഥാപിതമായ ലക്ഷദ്വീപിലെ വിദ്യാർത്ഥി പ്രസ്ഥാനമായ ലക്ഷദ്വീപ് സ്റ്റുഡന്റ്സ് അസ്സോസിയേഷന് (എൽ.എസ്.എ) 48 വയസ് പൂർത്തിയാകുന്നു.


എൽ.എസ്.എയുടെ ചരിത്രം
ഇന്ത്യയിലെ ഇതരഭാഗങ്ങളിലെ വിദ്യാർത്ഥികളിൽ നിന്ന് തികച്ചും വ്യത്യസ്തമായ സാഹചര്യങ്ങളും പ്രശ്നങ്ങളുമുള്ള ലക്ഷദ്വീപിലെ വിദ്യാർത്തികൾക്ക് സ്വന്തമായൊരു സംഘടന ഉണ്ടാവണമെന്ന ആശയത്തിൽ നിന്ന് 1970 ഡിസംബർ 27ആം തിയതി കേരളത്തിലെ പാലഭാഗങ്ങളിൽ പഠിച്ച് കൊണ്ടിരിക്കുന്ന ദ്വീപ് വിദ്യാർഥികൾ കെ.കെ. മുഹമ്മദ് കോയയുടെ അധ്യക്ഷതയിൽ എറണാകുളം മഹാരാജാസ് കോളേജിൽ സമ്മേളിച്ച് ലക്ഷദ്വീപ് സ്റ്റുഡന്റസ് അസോസിയേഷന് (എൽ.എസ്.എ) രൂപം നൽകി. ബി.അമാനുള്ള കൺവീനറായി തെരഞ്ഞെടുക്കപ്പെട്ടു.  ഒരു അഡ്ഹോക്ക് കമ്മിറ്റി സംഘടയുടെ ഭരണ ഘടന എറണാകുളം സമ്മേളനത്ത് വെച്ച് എഴുതി ഉണ്ടാക്കുകയും 1971ൽ പാലക്കാട് ജില്ലയിൽ വെച്ച് നടന്ന സമ്മേളനം ഭരണഘടനക്ക് അംഗീകാരം നൽകുകയും ചെയ്തു. എൽ.എസ്.എയുടെ പ്രഥമ പ്രസിഡന്റായ ശ്രീമാൻ ഡി.അലി മണിക്ഫാനും ശേഷം മിസ്റ്റർ പി.ശൈഖ് കോയ 1971 ലെ സംഘടയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

എൽ.എസ്.എയുടെ ഘടകങ്ങൾ ഹൈസ്ക്കൂൾ ഉള്ള എല്ലാ ദ്വീപുകളിലും കവരത്തി ദ്വീപിലെ ഹയർ സെക്കൻഡറി സ്കൂളിലും 1971ൽ തന്നെ പ്രവർത്തനമാരംഭിച്ചു. 1971 ഡിസംബറിൽ എറണാകുളത്ത് വെച്ച് നടന്ന സംഘടനയുടെ പ്രഥമ വാർഷിക സമ്മേളനത്തിൽ 1972ലേക്കുള്ള ഭാരവാഹികളായി ശ്രീമാൻ കെ.പി.ശൈഖ് കോയ (പ്രസിഡന്റ്), ബി.സൈദുമുഹമ്മദ് (വൈസ് പ്രസിഡന്റ്), ബി.അമാനുള്ള (ജനറൽ സെക്രട്ടറി), എൻ.മുത്തുക്കോയ (ജോയിന്റ് സെക്രട്ടറി), പി.കിടാവ് (ഖജാൻജി), പി.ശൈഖ് കോയ (പബ്ലിസിറ്റി ബോർഡ് ചെയർമാൻ) എന്നിവരെ തെരഞ്ഞെടുത്തു.

1972ൽ കവരത്തി ദ്വീപിൽ ജവഹർലാൽ നെഹ്റു കോളേജ് സ്ഥാപിതമായതോടെ സംഘടനയുടെ ഘടകം അവിടെയും പ്രവർത്തനം ആരംഭിച്ചു. ആ വർഷം തന്നെ കടമത്ത്, കിൽത്താൻ എന്നീ ദ്വീപുകളിൽ സംഘടനയുടെ യൂണിറ്റുകൾ സ്ഥാപിതമായി. ഇപ്പോൾ എല്ലാ ദ്വീപുകളിലും പഠിക്കുന്ന അഞ്ചാം തരത്തിന് മുകളിലുള്ള വിദ്യാർത്ഥികളും കേരളത്തിന് അകത്തും പുറത്തും പഠനം നടത്തികൊണ്ടിരിക്കുന്ന ദ്വീപുവിദ്യാർത്തികളും സംഘടനയിലെ അംഗങ്ങളാണ്.

Labels: ,

Post a Comment

[facebook][disqus]

Author Name

Powered by Blogger.