ലക്ഷദ്വീപ് ഹാജിമാരുടെ യാത്ര നെടുമ്പാശ്ശേരിൽ നിന്ന്

കൊണ്ടോട്ടി: സംസ്ഥാന ഹജജ് കമ്മിറ്റിക്ക് കീഴിൽ ഹജജിന് പോകുന്ന ലക്ഷദ്വീപ് തീർത്ഥാടകരുടെ യാത്ര നെടുമ്പാശ്ശേരിൽ നിന്ന്. ഈ വർഷം ഹജ്ജിന് പോകാൻ ലക്ഷദ്വീപിൽ നിന്ന് 342 പേരാണ് അപേക്ഷ നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം 275 അപേക്ഷകളാണ് ഉണ്ടായിരുന്നത്. ഇത് കാരണം മുഴുവൻ പേർക്കും നറുക്കെടുപ്പ് ഇല്ലാതെ ഹജ്ജിന് അവസരം ലഭിച്ചു. ഈ വർഷം അപേക്ഷകൾ കൂടിയതിനാൽ നെറുകെടുപ്പ് നടത്തേണ്ടി വെരും.

ദ്വീപ് തീർത്ഥാടകർക്ക് കപ്പൽ വഴി കൊച്ചിയിലെത്തി വീണ്ടും റോഡ് മാർഗം കരിപ്പൂരിൽ എത്തേണ്ട അവസ്ഥ ഉണ്ടാകും. ഇതോടെയാണ് മുഴുവൻ തീർത്ഥാടകരും ഹജ്ജ് എംപാർകേഷൻ നെടുമ്പാശേരി തെരഞ്ഞെടുത്തത്. നെടുമ്പാശ്ശേരിൽ നിന്ന് 2400 പേർക്കുള്ള യാത്രാ സ്വകാര്യമാണ്  ഒരുക്കുന്നത്. തൃശൂർ മുതൽ തിരുവനന്തപുരം വരെ ഉള്ള ജില്ലകളിലെ തീർത്ഥാടകരും നെടുമ്പാശ്ശേരിയെ ആണ് ആശ്രയിക്കുന്നത്. കരിപ്പൂരിൽ നിന്ന് മലബാറിലെ 9600 പേർക്കാണ് ഹജ്ജിന് സ്വകര്യം ഒരുക്കുന്നത്.

കടപ്പാട്: സുപ്രഭാതം
Labels: ,

Post a Comment

[facebook][disqus]

Author Name

Powered by Blogger.