മാലപ്പാട്ടു രചനാ മത്സരം സംഘടിപ്പിക്കുന്നു - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

മാലപ്പാട്ടു രചനാ മത്സരം സംഘടിപ്പിക്കുന്നു

ഒരു കാലഘട്ടത്തിൽ കിൽത്താൻ ദ്വീപിനെ അറിവിന്റെ ചെറിയപൊന്നാനിയായി ഉയർത്തിക്കൊണ്ട്‌ വന്ന  അഞ്ച്‌ അഹ്മദുമാരിൽ പ്രമുഖനായ ശൈഖ്‌ ഗുലാം മുഹമ്മദ്‌ അഹ്മദ്‌ നഖ്ഷബന്ധി (ഖ) എന്ന കിളുത്തനിള തങ്ങളുടെ 141 ആം ആണ്ട്‌ നേർച്ചയോടനുബന്ധിച്ച്‌ കാവലോം കാക്കാ ഹൈക്ക്‌ കൂട്ടായ്മ ഒരു ഡോക്കുമെന്ററി നിർമ്മിക്കാൻ ഉദ്ദേശിക്കുന്നു .അതിന്റെ ഭാഗമായി പൊതുജനങ്ങൾക്കായി ഒരു മാലപ്പാട്ടു രചനാ മത്സരവും സംഘടിപ്പിക്കുന്നു .
 മാലപ്പാട്ടുരചനയ്ക്ക്‌ താത്പര്യമുള്ളവരിൽ നിന്ന് രചനകൾ ക്ഷണിക്കുന്നു .മത്സര വിജയികൾക്ക്‌  ആകർഷകമായ സമ്മാനങ്ങൾ ഡോക്കുമെന്ററി പ്രകാശന ദിനത്തിൽ വെച്ച്‌ നൽകുന്നതായിരിക്കും .

മാലപ്പാട്ടു രചനാ മത്സര നിബന്ധനകൾ
✒ കിളുത്തനിള തങ്ങളെ കുറിച്ചുള്ള ചരിത്രമോ അപദാനങ്ങളൊ ആയിരിക്കണം.

✒ 40 വരികളെങ്കിലും ഉൾക്കൊള്ളുന്നതാവണം മാലപ്പാട്ട്‌ .

✒കിൽത്താൻ ദ്വീപിലുള്ളവർ  byhand ആയി തന്നെ നൽകേണ്ടതാണു .

✒ കിൽത്താൻ ദ്വീപിനു പുറത്തുള്ളവർ  kvafeef777@gmail.com എന്ന മെയിലിലേക്കോ 9447312429, 9400173798 എന്ന വാട്സപ്പ്‌ നമ്പറിലോക്കോ അയക്കാവുന്നതാണു .

✒ പേപ്പർ സ്കാൻ ചെയ്തോ ഫോട്ടോ എടുത്തോ അയക്കാവുന്നതാണു.

✒ ഫോട്ടോ എടുത്ത്‌ അയക്കുന്നതാണെങ്കിൽ അക്ഷരങ്ങൾക്ക്‌ വ്യക്തത ഉണ്ടായിരിക്കണം.

✒ ടൈപ്പ്‌ ചെയ്യുന്നതാണെങ്കിൽ Pdf ഫോർമ്മാറ്റിലേക്ക്‌ കൺ വർട്ട്‌ ചെയ്തായിരിക്കണം അയക്കേണ്ടത്‌.

✒ കിളുത്തൻ തങ്ങളെ കുറിച്ച്‌ മുമ്പ്‌ രചികപ്പെട്ട മാലപ്പാട്ടുകൾ കോപ്പിയടിക്കാൻ പാടുള്ളതല്ല.

✒ നിങ്ങൾ അയച്ച്‌ തരുന്ന മാലപ്പാട്ടുകളുടെ പിന്നീടുള്ള പൂർണ്ണ  അവകാശം  കാവലോം കാക്കാ കൂട്ടായ്മക്കായിരിക്കും.

✒ മാലപ്പാട്ടുകൾ അയച്ച്‌ തരേണ്ട അവസാന ദിവസം 2018ഡിസംബർ 29 ആം തിയതി രാത്രി 12 മണിവരെ ആയിരിക്കും .അത്‌ കഴിഞ്ഞ്‌ അയക്കുന്നവ മത്സരത്തിനു സ്വീകരിക്കുന്നതല്ല.

No comments:

Post a Comment

Post Bottom Ad