മേജർ ജനറൽ ഗിൽഗാഞ്ചി ലക്ഷദ്വീപ്-കേരളാ കാഡറ്റ് കോറിന്റെ അഡീഷണല്‍ ഡയറക്ടറായി ചുമതലയേറ്റു

തിരുവനന്തപുരം: എൻ.സി.സിയുടെ കേരള-ലക്ഷദ്വീപ് മേഖലയുടെ അഡിഷണൽ ഡയറക്ടർ ജനറലായി മേജർ ജനറൽ ബി.ജി. ഗിൽഗാഞ്ചി തിരുവനന്തപുരത്ത് ചുമതലയേ​റ്റു. 1982 ഡിസംബറിൽ സിഗ്നൽ കോറിൽ കമ്മിഷൻ ചെയ്ത് സൈന്യത്തിൽ പ്രവേശിച്ച അദ്ദേഹം ബിജാപൂർ സൈനിക സ്‌കൂൾ, ഖഡക്‌വാസ്‌ലാ നാഷണൽ ഡിഫൻസ് അക്കാഡമി എന്നിവിടങ്ങളിലെ പൂർവ വിദ്യാർത്ഥിയാണ്. ജമ്മു കാശ്മീർ, കിഴക്കൻ അതിർത്തി പ്രദേശം, രാജസ്ഥാൻ എന്നീ മേഖലകളിൽ ചീഫ് സിഗ്നൽസ് ഓഫീസർ, കരസേനാ ആസ്ഥാനത്ത് ഇൻഫർമേഷൻ സിസ്​റ്റം അഡിഷണൽ ഡയറക്ടർ ജനറൽ, സെൻട്രൽ കമാൻഡിൽ കേണൽ ജി.എസ് (സിസ്​റ്റം), ഡിഫൻസ് കമ്യൂണിക്കേഷൻ നെ​റ്റ്‌വർക്ക്, സ്‌പെക്ട്രം നെ​റ്റ്‌വർക്ക്, ആർമി ഇലക്‌ട്രോമാഗ്ന​റ്റിക്ക് സെന്ററിന്റെ കമാൻഡർ, സീ-ഡാക്കിലെ ഭാരത് ഓപ്പറേ​റ്റിംഗ് സിസ്​റ്റം സൊല്യൂഷൻസിലെ കമാൻഡിംഗ് ഓഫീസർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡൽഹി ഐ.ഐ.ടിയിൽ നിന്നും എം.ടെക്, മദ്റാസ് യൂണിവേഴ്‌സി​റ്റി, ഇൻഡോർ ദേവി അഹല്യാ വിശ്വവിദ്യാലയ എന്നിവിടങ്ങളിൽ നിന്നും ഫിലോസഫി ബിരുദവും ഇഗ്നോയിൽ നിന്ന് മാനേജ്‌മെന്റ് ഡിപ്ലോമയും നേടിയിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന നീതയാണ് ഭാര്യ. 


കടപ്പാട്: കേരളാകൗമുദി
Labels:

Post a Comment

[facebook][disqus]

Author Name

Powered by Blogger.