ദ്വീപ് വിദ്യാർത്തികൾക്ക് ദിശ കാട്ടാൻ മിസ്റാബ് 2018


കോഴിക്കോട്: കേരളക്കരയിൽ ഉപരിപഠനത്തിന് എത്തിയ ലക്ഷദ്വീപ് വിദ്യാർഥികളെ മുഴുവൻ ഉൾപ്പെടുത്തികൊണ്ട് സംഘടിപ്പിക്കുന്ന മിസ്റാബ് മെഗാ ഫെസ്റ്റ് ഡിസംബർ 10,11 തിയതികളിൽ നടത്താൻ തീരുമാനമായി.

മിസ്റാബ് 2018ന്റെ ഉദ്ഘാടനം കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ.കെ. മുഹമ്മദ് ബഷീർ ഡിസംബർ 10ന്
കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പ്‌സിൽ നിർവഹിക്കും. ഡോ.പി.മോഹൻ (പി.വി.സി), ഡോ.ടി.അബ്ദുൽ മജീദ് (രജിസ്ട്രാർ), ഡോ.കെ.അബ്ദുൽ കാദർ (യു.ടി.എൽ.ഡീൻ), ഡോ.സി.ജി. പൂക്കോയ (എഴുത്ത്കാരൻ), സി. രാജേദ്രൻ (എഡ്യൂക്കേഷൻ ഓഫീസർ) തുടങ്ങിയ വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

വിദ്യാഭ്യാസ സമ്മേളനം, സെമിനാർ, ഓപ്പൺ ഫോറം, ഡോക്യൂമെന്ററി പ്രദർശനം, കലാ സാംസ്കാരിക വിരുന്ന് തുടങ്ങി വിവിധ സെക്ഷനുകളായാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ശേഷം പ്രമുഖ ഗസൽ ഗായകരായ റാസ ബീഗം ദമ്പതികളുടെ നേതൃത്വത്തിൽ "ഗസൽ രാവ്" അരങ്ങേറും.
നവംബർ 8,9 തിയതികളിൽ പരിപാടി നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് ഡിസംബർ 10,11 ലേക്ക് മറ്റുകയായിരുന്നു.

"കുട്ടിക്കയ്യാല" എന്ന പേരിലാണ് മുൻ വർഷങ്ങളിൽ മിസ്റാബ് നടത്തിയിരുന്നത്.
കുട്ടിക്കയ്യാലയിൽ നിന്ന് മിസ്റാബിലേക്ക് ദിശ മാറിയതിന് ശേഷം രണ്ട് ദിവസത്തെ മെഗാ ഫെസ്റ്റിന് ആദ്യമായാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വേദിയാകുന്നത്. പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതി നടത്തി വരികയാണ്.

Labels: ,

Post a Comment

[facebook][disqus]

Author Name

Powered by Blogger.