ഖദർ; ട്രെയിലർ പുറത്തിറങ്ങി - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

ഖദർ; ട്രെയിലർ പുറത്തിറങ്ങി

കിൽത്താൻ: ശഫീക്ക് കിൽത്താൻ സംവിധാനം ചെയ്യുന്ന "ഖദർ" ടെലിഫിലിമിന്റെ ട്രെയിലർ പുറത്തിറങ്ങി. ബ്ലാക്ക്‌ ആൻഡ് വൈറ്റ് ഫിലിമിന്റെ ബാനറിൽ അൽ ഇഹ്സാൻ എന്റർപ്രൈസ്സസാണ് ചിത്രം നിർമ്മിക്കുന്നത്.

ശഫീക്ക് കിൽത്താൻ - യൂസഫ് ഹുസൈൻ എന്നിവരുടെ കൂട്ടുകെട്ടിൽ തിരക്കഥ അണീച്ചൊരുക്കിയ "ഖദർ" ലക്ഷദ്വീപിലെ യുവതലമുറയുടെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ പച്ചയായ ആവിഷ്‌ക്കാരമാണ്. ഷാഹിദ് കിൽത്താൻ ഛായാഗ്രഹണം ചെയ്ത ടെലിഫിലിമിന് ശബ്ദാവിഷ്‌ക്കാരം നൽകിയത് സിദ്ധീഖ്, അൻവർ എന്നിവരാണ്. മേക്കപ്പ്- ലുക്ക്മാൻ സാദിഖ്.

ചിത്രത്തിന്റെ ദൈർഗ്യം ഒന്നേകാൽ മണിക്കൂറാണ്. അടുത്ത കിൽത്താൻ ഫെസ്റ്റിന്റെ വേദിയിൽ വച്ച് ടെലിഫിലിം റിലീസ് ചെയ്യാനാണ് നിർമ്മാതാക്കളുടെ തീരുമാനം.

ട്രെയിലർ കാണാം:-

No comments:

Post a Comment

Post Bottom Ad