കിൽത്താൻ ഫെസ്റ്റിന് ലോഗോ ക്ഷണിച്ചു


കിൽത്താൻ: ദ്വീപ് കലാ സമിതി സംഘടിപ്പിക്കുന്ന നാടൻ കലാ-കായിക സാംസ്‌കാരിക സമ്മേളനമായ കിൽത്താൻ ഫെസ്റ്റിന്റെ ലോഗോ തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മത്സരാർത്തികളിൽ നിന്നും തെരഞ്ഞെടുക്കുന്ന അനുയോജ്യമായ ഒരു ലോഗോയ്ക്ക് പാരിതോഷികം നൽകുന്നതാണ്.

2018 ഡിസംബർ15 വൈകുന്നേരം അഞ്ചുമണിക്ക് മുൻപായി ലോഗോ കിൽത്താൻ കോമൺ സർവീസ് സെന്ററിൽ എത്തിക്കണം. അയക്കുന്ന വ്യക്തിയുടെ വിലാസവും ഫോൺ നമ്പറും നിർബന്ധമായും എഴുതേണ്ടതാണ്.
നാടൻ കലാ വൈഭവം ഉൾകൊള്ളുന്നതാവണം ലോഗോ.

നേരിട്ടോ പോസ്റ്റ് മുഖാന്തരമായോ മത്സരാർത്തികൾക്ക് ലോഗോ അയക്കാവുന്നതാണ്. 
വിലാസം- കോമൺ സർവീസ് സെന്റർ, കിൽത്താൻ ദ്വീപ്, ലക്ഷദ്വീപ്, പിൻ: 682558
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക-
9497349129
73561 57344
94963 61253
82813 92618

Labels:

Post a Comment

[facebook][disqus]

Author Name

Powered by Blogger.