ദ്വീപ് വിദ്യാർത്തികൾ ഇനി അമിതഭാരം ചുമക്കേണ്ട - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

ദ്വീപ് വിദ്യാർത്തികൾ ഇനി അമിതഭാരം ചുമക്കേണ്ട


കവരത്തി: സ്കൂൾ ബാഗിന്റെ അമിതഭാരം കുറക്കാനായുള്ള കേന്ദ്ര സർക്കാരിന്റെ മാർഗനിർദേശം ലക്ഷദ്വീപ് ഭരണകൂടം ആദ്യം തന്നെ നടപ്പിലാക്കി. പഠനഭാരവും സ്കൂൾ ബാഗിന്റ ഭാരവും കുറക്കുന്നതിന് വിശദമായ മാർഗനിർദേശങ്ങളടങ്ങുന്ന ഉത്തരവാണ് സംസ്ഥാന സർക്കാറുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്രസർക്കാർ നൽകിയത്. 

ഇതിന്റ അടിസ്ഥഠനത്തിൽ ലക്ഷദ്വീപ് ഭരണകൂടം ആദ്യം തന്നെ മാർഗനിർദേശങ്ങൾ അനുസരിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
സർക്കാർ നിർദേശപ്രകാരം ലക്ഷദ്വീപ് വിദ്യാഭ്യാസ സെക്രട്ടറി എ.ഹംസ പുറത്തിറക്കിയ ഉത്തരവ് നവംബർ 20 മുതൽ പ്രാബല്യത്തിൽ വരികയും ചെയ്തു. ഒന്ന്, രണ്ട് ക്ലാസ്സുകളിലെ കുട്ടികളെ അതാതു സ്ഥലങ്ങളിലെ പ്രാദേശിക ഭാഷയും കണക്കും മാത്രം പഠിപ്പിച്ചാൽ മതിയെന്നും മൂന്ന് മുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്തികളെ ഭാഷയും കണക്കും പരിസ്ഥിതി പഠനവും മാത്രം മതിയെന്നും അടങ്ങുന്നതാണ് നിർദ്ദേശം.

ഇതുകൂടാതെ വിദ്യാർത്തികളുടെ സ്കൂൾ ബാഗിന്റെ ഭാരത്തെ കുറിച്ചും ഉത്തരവിൽ നിർദേശം നൽകിയിട്ടുണ്ട്. ഒന്ന്, രണ്ട് ക്ലാസ്സുകളിലെ വിദ്യാർത്തികളുടെ സ്കൂൾ ബാഗിന്റെ ഭാരം ഒന്നരകിലോ മാത്രമേ ആകാവൂ എന്നും മൂന്ന് മുതൽ അഞ്ചുവരെയുള്ള വിദ്യാർത്തികളുടെ സ്കൂൾ ബാഗിന്റെ ഭാരം രണ്ടരകിലോയും ആറ്, ഏഴ് ക്ലാസ്സുകളിലെ വിദ്യാർത്തികളുടെ സ്കൂൾ ബാഗിന്റെ ഭാരം നാല് കിലോയും എട്ട്, ഒമ്പത് ക്ലാസ്സുകളിലെ വിദ്യാർത്തികളുടെ സ്കൂൾ ബാഗിന്റെ ഭാരം നാലരകിലോയും പത്താം ക്ലാസ് വിദ്യാർത്തികളുടെ സ്കൂൾ ബാഗിന്റെ ഭാരം അഞ്ച് കിലോയിലും കൂടരുതന്നാണ് ഉത്തരവ്.

ലക്ഷദ്വീപിലെ 43 സ്കൂളുകളിലും ഇതുസംബന്ധിച്ച സർക്കുലർ നൽകിയതിന് ശേഷമാണ് ഉത്തരവ് പ്രാബല്യത്തിൽ വരുത്തിയത്.

No comments:

Post a Comment

Post Bottom Ad