പാൻ കാർഡ് ഇനി എല്ലാവർക്കും ബാധകം


ന്യൂഡൽഹി: നികുതിവെട്ടിപ്പ് തടയാൻ പാൻകാർഡ് നിർബന്ധമാക്കി ആദായനികുതി വകുപ്പ്. പ്രതിവർഷം രണ്ടരലക്ഷത്തിൽ കൂടുതൽ സാമ്പത്തിക ഇടപാടുകൾ നടത്തുന്ന എല്ലാവർക്കും പാൻകാർഡ് നിർബന്ധമാക്കുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. 
അടുത്ത മാസം അഞ്ച് മുതൽ പാൻകാർഡ് പുതിയ നിബന്ധന ബാധമാകുമെന്ന് ആദായനികുതിയുടെ പുതിയ സർക്കുലറിൽ പറയുന്നു. നികുതി ഒഴിവാക്കുന്നത് തടയുകയാണ് ലക്ഷ്യമെന്നും സർക്കുലർ. സാമ്പത്തിക വർഷം 2.5 ലക്ഷം രൂപയുടെ ഇടപാടു നടത്തുന്നവരെല്ലാം 2019 മേയ് 31നകം പാൻ കാർഡിന് അപേക്ഷിച്ചിരിക്കണം.
 പാൻ കാർഡിന് അപേക്ഷിക്കുമ്പോൾ അച്ഛന്‍റെ പേര് നൽകണമെന്ന വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ട്. അച്ഛൻ മരണപ്പെടുകയോ വിവാഹമോചനം നേടിയ വ്യക്തിയോ ആണെങ്കിൽ അപേക്ഷ ഫോമിൽ പേര് നൽകേണ്ടതില്ലെന്നും സർക്കുലറിൽ പറയുന്നു.
Labels:

Post a Comment

[facebook][disqus]

Author Name

Powered by Blogger.