ലക്ഷദ്വീപ് കടലില്‍ പുതിയ ചുഴലിക്കാറ്റ് രൂപമെടുക്കുന്നു

കവരത്തി: ഗജ ചുഴലിക്കാറ്റിന്റെ പിന്തുടര്‍ച്ചയായി ലക്ഷദ്വീപ് കടലില്‍ പുതിയ ചുഴലിക്കാറ്റ് രൂപമെടുക്കുകയാണ്. മത്സ്യത്തൊഴിലാളികളോട് എത്രയും പെട്ടെന്ന് കരയിലേക്ക് മടങ്ങാന്‍ നിര്‍ദേശിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അടുത്ത 10 മണിക്കൂറിനുള്ളില്‍ ഇത് ചുഴലിയുടെ രൂപമാര്‍ജിക്കുമെന്നാണ് ദില്ലി കാലാവസ്ഥാ കേന്ദ്രത്തിലെ സൈക്ലോണ്‍ വാണിങ് സെന്ററിന്റെ മുന്നറിയിപ്പ്.


പുതിയ ചുഴലിക്കാറ്റ് യാഥാര്‍ഥ്യമായാലുടന്‍ പേരും തയാറാണ്. തായ്ലന്‍ഡ് നിര്‍ദേശിച്ച പെയ് തി എന്ന പേരാവും പുതിയ ചുഴലിക്കു നല്‍കുക. മണിക്കൂറില്‍ 100 കിലോമീറ്ററിലധികം ശക്തമായ കാറ്റിനു സാധ്യതയുള്ളതായി ആര്‍എസ്എംസി ശാസ്ത്രജ്ഞ നീത കെ ഗോപാല്‍ വിശദീകരിച്ചു.


ലക്ഷദ്വീപില്‍ കനത്ത കാറ്റും മഴുയും പെയ്തിയെ തുടര്‍ന്നുണ്ടാവും. ദ്വീപും കടന്ന് ചുഴലി പടിഞ്ഞാറേക്ക് പോയി ഒമാന്‍ തീരത്ത് എത്താനാണ് സാധ്യത. പുതിയ ചുഴലിക്കാറ്റ് രൂപപ്പെട്ടാല്‍ ഉടനെ പേരും തയ്യാറാണ്. പെയ്തി എന്ന പേര് നിര്‍ദേശിച്ചത് തായ്‌ലന്‍ഡാണ്. മണിക്കൂറില്‍ 100 കിലോമീറ്ററിലധികം ശക്തമായ കാറ്റിന് സാധ്യതയുള്ളതായി റിപ്പോര്‍ട്ടുണ്ട്. കേരള തീരത്തും ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനം നിര്‍ത്തിവെക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. കേരളം, ലക്ഷ്യദ്വീപ് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കാലാവസ്ഥാ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Labels:

Post a Comment

[facebook][disqus]

Author Name

Powered by Blogger.