മോഹന്‍ലാൽ ചിത്രം ലൂസിഫറിന്റെ ചിത്രീകരണം ലക്ഷദ്വീപിലും - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

മോഹന്‍ലാൽ ചിത്രം ലൂസിഫറിന്റെ ചിത്രീകരണം ലക്ഷദ്വീപിലും

മുംബൈ: മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന "ലൂസിഫര്‍" ആരാധകര്‍ ഏറെ കാത്തിരക്കുന്ന ചിത്രമാണ്. പൃഥ്വിയുടെ സംവിധാന മികവ് കാണാന്‍ കാത്തിരിക്കുന്ന പ്രേക്ഷകർ ലൂസിഫറിന്റെ പുതിയ വിശേഷങ്ങള്‍ക്ക് പിന്നാലെയാണ് എപ്പോഴും. ലൂസിഫറിന്റെ ചിത്രീകരണം ലക്ഷദ്വീപിലും നടക്കുന്നു എന്ന വാർത്തയാണ് ദ്വീപ് പ്രേക്ഷകർക്ക് സന്തോഷം നല്കുന്നത്. ദ്വീപുകാർ തങ്ങളുടെ പ്രിയനടനെ കാണാനുള്ള ആവേശത്തിലാണ്.

ലൂസിഫറിലെ ഹീറോയും ഹീറോയിനും എന്ന അടിക്കുറിപ്പോടെ ലാലേട്ടനും മഞ്ജുവാര്യരും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം പുറത്ത് വിട്ടു. ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ചിത്രത്തിനും വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ലൂസിഫറിന്റെ ഔദ്യോഗിക പേജിലാണ് മോഹന്‍ലാലും മഞ്ജു വാര്യരും ഒപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സിനിമയുടെ സംവിധായകന്‍ പൃഥ്വിരാജ് തന്നെയാണ് ഈ ചിത്രമെടുത്തിരിക്കുന്നത് എന്നതും പ്രത്യേകതയാണ്.

ബോംബെ, ലക്ഷദ്വീപ്, തിരുവനന്തപുരം, വാഗമണ്‍, വണ്ടിപ്പെരിയാര്‍, എറണാകുളം, ബെംഗളൂരു, ദുബായ്, തുടങ്ങിയവയാണ് സിനിമയുടെ ലൊക്കേഷനുകള്‍. ബോംബെയിലാണ് ലൂസിഫറിന്റെ ചിത്രീകരണം ഇപ്പോൾ നടക്കുന്നത്. മോഹന്‍ലാല്‍ അടക്കമുളള താരങ്ങള്‍ ബോംബെയില്‍ ജോയിന്‍ ചെയ്തു. 

വലിയ മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയാണ്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍പെടുന്ന സിനിമയാണ് ലൂസിഫര്‍. ബോളിവുഡ് താരം വിവേക് ഒബ്‌റോയി ആണ് വില്ലന്‍. ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, ടൊവിനോ, ഫാസില്‍, മംമ്ത, ജോണ്‍ വിജയ് എന്നിവരാണ് മറ്റുതാരങ്ങള്‍. മാര്‍ച്ച് 28ന് ചിത്രം തിയറ്ററുകളിലെത്തും.

No comments:

Post a Comment

Post Bottom Ad