ലക്ഷദ്വീപ് ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ ധൂർത്ത് -സി.പി.ഐ.

കൊച്ചി: ലക്ഷദ്വീപ് ഡെവലപ്‌മെന്റ് കോര്‍പറേഷനില്‍ (എല്‍ഡിസിഎല്‍) അഴിമതി വ്യാപകമായതായി സിപിഐ ലക്ഷദ്വീപ് ഓര്‍ഗനൈസിങ് കമ്മിറ്റി കണ്‍വീനര്‍ സി ടി നജുമുദ്ദീന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
പരാതി വ്യാപകമായ സാഹചര്യത്തില്‍ ഓഡിറ്റ് നടത്തി ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വര്‍ഷത്തില്‍ 500 കോടിയോളം രൂപയാണ് പൊതുഗതാഗത വകുപ്പില്‍ നിന്ന് എല്‍സിഡിഎല്ലിന് നല്‍കുന്നത്. എന്നാല്‍ കപ്പല്‍ഗതാഗത ചുമതല നിര്‍വഹിക്കുന്ന എല്‍ഡിസിഎല്‍ ഈ തുക മറ്റുപല ആവശ്യങ്ങള്‍ക്കുമാണ് വിനിയോഗിക്കുന്നത്. ധൂര്‍ത്ത് അധികമായിരിക്കുന്നു.
സ്വന്തമായി ഓഫിസുപോലുമില്ലാത്ത ഏജന്‍സികള്‍ക്കു ചുമ—തലകള്‍ കൈമാറി പണം പാഴാക്കുന്നു. എല്‍ഡിസിഎല്‍ ഗവേണിങ് ബോഡിയില്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും പ്രതിനിധികള്‍ അംഗങ്ങളായിരുന്നു. ഇപ്പോള്‍ അവരെ ഒഴിവാക്കി. ലക്ഷദ്വീപിലെ എംപിക്കുപോലും പരിഗണന നല്‍കുന്നില്ല. നിലവില്‍ കുസാറ്റില്‍ ജോലിചെയ്യുന്ന ചിലരാണ് ഗവേണിങ് ബോഡിയിലെ അംഗങ്ങള്‍. ഇതിനുപിന്നിലും ദുരൂഹതയുണ്ടെന്നും നജുമുദീന്‍ ആരോപിക്കുന്നു.

 ലക്ഷദ്വീപില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്താനും കമ്പനിയുടെ അക്കൗണ്ട് കൊച്ചിയില്‍ നിന്നും കവരത്തിയിലേക്ക് മാറ്റണമെന്നും അന്യായമായ സ്ഥാനക്കയറ്റം റദ്ദാക്കുകയും ചെയ്യണമെന്നുമാവശ്യപ്പെട്ട് ഡിസംബര്‍ 12ന് എറണാകുളം പനമ്പിള്ളിനഗറിലെ എല്‍ഡിസിഎല്‍ ഓഫിസിനു മുന്നില്‍ നിരാഹാരസമരം നടത്തുമെന്നും നജുമുദീന്‍ അറിയിച്ചു.
Labels: ,

Post a Comment

[facebook][disqus]

Author Name

Powered by Blogger.