കരുത്ത് തെളിയിച്ച് വീണ്ടും ആന്ത്രോത്ത് ഒന്നാമത് - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

കരുത്ത് തെളിയിച്ച് വീണ്ടും ആന്ത്രോത്ത് ഒന്നാമത്


ചെത്ത്ലത്ത്: ചെത്ത്ലത്ത്  എ.പി.ജെ. അബ്ദുല്‍ കലാം മെമ്മോറിയല്‍ ഗവ: സീനിയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റേഡിയത്തില്‍ നടന്ന 28-ാം ലക്ഷദ്വീപ് സ്കൂള്‍ ഗെയിംസിന് സമാപനം. 10 ദിവസം നീണ്ടുനിന്ന കായിക മാമാങ്കത്തില്‍ 225 പോയിന്റുമായി ആന്ത്രോത്ത് ഒന്നാം സ്ഥാനക്കാരായി. 144 പോയിന്റുമായി അമിനി രണ്ടാം സ്ഥാനത്തും 101 പോയിന്റുമായി കവരത്തി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 2004 മുതല്‍ തുടര്‍ച്ചയായി ചാമ്പ്യന്മാരാണ് ആന്ത്രോത്ത്.

സമാപന ചടങ്ങിൽ ലക്ഷദ്വീപ്  കലക്ടര്‍ ശ്രി.വിജേന്ദ്ര സിങ്ങ് രാവട് മുഖ്യാത്ഥിതിയായി. ചടങ്ങിന്  സ്പോര്‍ട്ട്സ് & യൂത്ത് അഫൈസ് ഓര്‍ഗനൈസര്‍ ശ്രീ.സലീം  സ്വാഗതം ആശംസിച്ചു. തുടര്ന്ന് 28ാ മത് ലക്ഷദ്വീപ് സ്കൂള്‍ മീറ്റ് സെക്രട്ടറി  ശ്രി. ബുസ്ഹര്‍ ജംഹര്‍ മീറ്റ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ശ്രി.വിജേന്ദ്ര സിങ്ങ് രാവട്ട് (ഐ.എ.എസ്) 28ാ മത് ലക്ഷദ്വീപ് സ്കൂള്‍ ഗൈംസിന്  തിരക്ഷീല വീണതായി പ്രഖ്യാപിച്ചു കൊണ്ട്  മീറ്റ് ഫ്ലാഗ്  29ാ മത് ലക്ഷദ്വീപ് സ്കൂള്‍ ഗൈംസിന് ആതിഥ്യം വഹിക്കുന്ന അന്ത്രോത്ത് ടീം മാനേജര്‍ക്കു കൈമാറി.

പരിപാടിയില്‍ ലക്ഷദ്വീപ് ഡിസ്ട്രിക്ട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രി.അബ്ബാസ് ഹാജി, സ്പോര്‍ട്സ് &യൂത്ത് അഫൈര്‍സ് സെക്രട്ടറി ശ്രി.എ.ഹംസ,  സീനിയര്‍ അഡ്മിനിസ്ട്രറ്റീവ് ഓഫീസര്‍ രാകേശ് സിങ്ങാള്‍ (ഡാനിക്സ്), ചെത്ത്ലത്ത് പഞ്ചായത്ത് ചെയര്‍പേഴ്സണ്‍  ശ്രീമതി.റസീനാ.പി, ചെത്ത്ലാത്ത് സബ് ഡിവിഷണല്‍ ഓഫീസര്‍ ശ്രീ.മുഹമ്മദ് കോയ.ടിപി, എ.പി.ജെ. അബ്ദുല്‍ കലാം മെമ്മോറിയല്‍ ഗവ: സീനിയര്‍ സെക്കണ്ടറി സ്കൂള്‍പ്രിന്‍സിപ്പാള്‍ ശ്രി. ടോം മാത്യു, എ.എച്ച്.എം.  സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി ചെയര്‍മാന്‍ ശ്രി. മുഹമ്മദ് ഇക്ബാല്‍ എം.പി എന്നിവർ സംസാരിച്ചു. എ.പി.ജെ. അബ്ദുല്‍ കലാം മെമ്മോറിയല്‍ ഗവ: സീനിയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്തികള്‍ നടത്തിയ മാസ്സ് ഡിസ്പ്ലേ പരിപാടിക്ക് മാറ്റ് കൂട്ടി.

No comments:

Post a Comment

Post Bottom Ad