ഡിസ൦ബർ 10, 11 തിയതികളിൽ കവരത്തിയിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു

കവരത്തി: ലക്ഷദ്വീപ് ലേബർ എംപ്ലോയ്‌മെന്റ് ആൻഡ് ട്രെയിനിംഗ് വിഭാഗവും ലക്ഷദ്വീപ് ഡെവലപ്പ്മെന്റ് കോർപറേഷനും സംയുക്തമായി ലക്ഷദ്വീപിലെ ഉദ്യോഗാർത്ഥികൾക്ക് വേണ്ടി ഒരു തൊഴിൽ മേള സംഘടിപ്പിക്കുന്നു. 
2018 ഡിസ൦ബർ മാസം 10, 11 തിയതികളിൽ കവരത്തി ദ്വീപിൽ സ൦ഘടിപ്പിക്കുന്ന തൊഴിൽ മേളയിൽ രജ്യത്ത 40 ലധികം പ്രമുഖ കമ്പനികൾ പങ്കെടുക്കുന്നു.
തൊഴിൽ മേളയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ നവ൦ബർ 12 മുതൽ 25 വരെ ഉള്ള ദിവസങ്ങളിൽ തൊഴിൽ മേളക്ക് വേണ്ടി പ്രതേകം തയ്യറാക്കിയ http://jobfairutl.com എന്ന വെബ്സൈറ്റ് പോർട്ടലിൽ ഓൺലൈൻ റെജിസ്ട്രേഷൻ നടത്തേണ്ടതാണ്. നേരത്തെ തൊഴിൽ മേളക്ക് പേര് റെജിസ്ട്രർ ചെയ്തവരും ഈ പോർട്ടലിൽ ഓൺലൈൻ റെജിസ്ട്രേഷൻ നടത്തിയിരിക്കണം. ഓൺലൈൻ റെജിസ്ട്രേഷൻ ചെയ്ത പ്രിന്റ് കോപ്പി  കവരത്തി Labour & Employment ലും മറ്റു ദ്വീപുകളിൽ അതാത് Typewriting cum Computer Training Center ൽ ഏല്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് 04896-263402 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Labels: ,

Post a Comment

[facebook][disqus]

Author Name

Powered by Blogger.