റിപ്പബ്ലിക് ദിന പരിശീലന ക്യാമ്പ് ആരംഭിച്ചു

ജനുവരിയില്‍ ഡല്‍ഹിയില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമാകാനുള്ള കേരള ലക്ഷദ്വീപ് ഘടകത്തിന്റെ പ്രാരംഭ പരിശീലന ക്യാമ്പ് നവംബര്‍ ഏഴിന് ആരംഭിച്ചു.  ക്യാമ്പ് 16 വരെ പള്ളിപ്പുറം സി.ആര്‍.പി.എഫ് സെന്ററില്‍ മൂന്നാം കേരള എന്‍.സി.സി ബറ്റാലിയന്‍ ഒഫിഷ്യേറ്റിംഗ് കമാന്‍ഡിംഗ് ഓഫീസര്‍ ലഫ് കേണല്‍ പ്രോമിത് ഗംഗാധരന്റെ നേതൃത്വത്തില്‍ നടക്കും.

  വിവിധ വിഭാഗങ്ങളിലായി നാനൂറോളം എന്‍.സി.സി കേഡറ്റുകള്‍ പങ്കെടുക്കും.  വിവിധ മത്സര വിഭാഗങ്ങളിലുള്ള മികച്ച കേഡറ്റുകളെ ഗ്രൂപ്പ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ വി.പി. ഗെയ്ക്ക്വാദിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുക്കും.
Labels:

Post a Comment

[facebook][disqus]

Author Name

Powered by Blogger.