നാളെ മുതല്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

നാളെ മുതല്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: നാളെ മുതല്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ലക്ഷദ്വീപിനു സമീപം ഞായറാഴ്ച രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കനത്ത മഴയുണ്ടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്ത് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതേതുടര്‍ന്ന് മുഖ്യമന്ത്രി ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗം വിളിച്ചു. മൂന്നു ജില്ലകളില്‍ റെഡ് അലേര്‍ട്ട് പുറപ്പെടുവിപ്പിച്ചു.
ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്( അതീവ ജാഗ്രത നിര്‍ദേശം) നല്‍കിയിരിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ അടുത്ത രണ്ട് ദിവസത്തേക്ക് കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ജാഗ്രത നിര്‍ദേശം കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലേയും ദുരന്ത നിവാരണ അതോറിറ്റിയിലേയും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗം ചേര്‍ന്നു.
(കടപ്പാട്: മംഗളം)

No comments:

Post a Comment

Post Bottom Ad