ലക്ഷദ്വീപ് സാഹിത്യ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു


കിൽത്താൻ: ലക്ഷദ്വീപ് സാഹിത്യ പ്രവർത്തക സംഘം വർഷം തോറും നൽകി വരാറുള്ള ലക്ഷദ്വീപ് സാഹിത്യ പുരസ്കാരത്തിനു അപേക്ഷകൾ ക്ഷണിച്ചു. 2017നവംബർ മുതൽ 2018 ഒക്ടോബർ മാസം വരെയുള്ള കാലയളവിൽ ലക്ഷദ്വീപുകാരായ വ്യക്തികൾ എഴുതി പ്രസിദ്ധീകരിച്ച  പുസ്തകങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും നല്ല കൃതിക്കാണ് പുരസ്കാരം നൽകുക. 1001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം .ഒക്ടോബർ 25 നകം പുസ്തകങ്ങളുടെ മൂന്നു കോപ്പികൾ വീതം അപേക്ഷയോടൊപ്പം സെക്രട്ടറി ലക്ഷദ്വീപ് സാഹിത്യ പ്രവർത്തക സംഘം കിൽത്താൻ എന്ന വിലാസത്തിൽ അയക്കേണ്ടതാണ്.
    വൈകി കിട്ടുന്നതും 2017നവംബർ മാസത്തിനു മുമ്പ് പ്രസിദ്ധീകരിച്ചവയും പരിഗണിക്കുന്നതല്ല. സാഹിത്യ പ്രവർത്തക സംഘത്തിന്റെ വാർഷിക ദിനത്തിൽ പുരസ്കാരം നൽകും.
എൻ.ഇസ്മത്ത് ഹുസൈൻ, കെ.പി.ഹസൻകോയാ, നല്ല കോയാ അമിനി, ചമയം ഹാജാ ഹുസൈൻ, ടി.ടി. ബീബി എന്നിവർക്കാണ് കഴിഞ്ഞ വർഷങ്ങളിൽ സാഹിത്യ പ്രവർത്തക സംഘത്തിന്റെ പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുള്ളത്.

Labels: ,

Post a Comment

[facebook][disqus]

Author Name

Powered by Blogger.