ലക്ഷദ്വീപ് കപ്പൽ സർവീസ് താൽക്കാലികമായി നിർത്തിവെച്ചു


കൊച്ചി: ‌ന്യൂനമർദത്തെത്തുടർന്നുള്ള ജാഗ്രതാ നിർദ്ദേശപ്രകാരം ലക്ഷദ്വീപിലെക്ക് സർവീസ് നടത്തുന്ന യാത്ര കപ്പലുകൾ താൽക്കാലികമായി നിർത്തിവെച്ചു.കൊച്ചിയിൽ നിന്നും ലക്ഷദ്വീപിലേക്ക് യാത്ര തിരിക്കേണ്ട എം.വി കവരത്തി, എം.വി ലഗൂൺ എന്നീ കപ്പലുകളാണ് റദ്ദാക്കിയത്.ഇവയുടെ സർവീസ് അനുകൂല കാലാവസ്ഥയിൽ  നടത്തുമെന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് വൃത്തങ്ങൾ അറിയിച്ചു.
     അറബിക്കടലില്‍ രൂപംകൊണ്ട തീവ്രന്യൂന മര്‍ദം ഇന്ന് രാത്രിയോടെ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നിലവില്‍ ലക്ഷദ്വീപ് തീരത്തിന് 810 കി മീ അകലെയായാണ് ന്യൂനമര്‍ദമുള്ളത്. വടക്ക് പടിഞ്ഞാറ് ദിശയില്‍ ഒമാന്‍ ഭാഗത്തേക്കാണ് തീവ്ര ന്യൂനമര്‍ദം നീങ്ങുന്നത്. അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിട്ടുള്ളത്. 70 കി.മീ വേഗത്തില്‍ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. ന്യൂ​ന​മ​ര്‍​ദ്ദം​ ​ഇ​ന്ന​ലെ​ 87​ ​കി​ലോ​ ​മീ​റ്റ​റി​ലേ​റെ​ ​വേ​ഗം​ ​കൈ​വ​രി​ച്ചു.​ ​ഇ​ത് ​കൂ​ടു​ത​ല്‍​ ​ശ​ക്തി​ ​പ്രാ​പി​ച്ച് ​വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ന്‍​ ​ദി​ശ​യി​ലേ​ക്ക് ​നീ​ങ്ങും.​ ​ഇ​തി​ന്റെ​ ​ഫ​ല​മാ​യി​ ​തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍​ 60​ ​കി​ലോ​മീ​റ്റ​ര്‍​ ​വേ​ഗ​ത്തി​ല്‍​ ​കാ​റ്റ​ടി​ക്കാ​ന്‍​ ​ഇ​ട​യു​ണ്ട്.​ ​ക​ന​ത്ത​ ​മ​ഴ​യും​ ​ഉ​ണ്ടാ​കു​മെ​ന്ന് ​കാ​ലാ​വ​സ്ഥാ​ ​നി​രീ​ക്ഷ​ണ​ ​കേ​ന്ദ്രം​ ​ഡ​യ​റ​ക്ട​ര്‍​ ​ഡോ.​ ​സ​ന്തോ​ഷ് ​അ​റി​യി​ച്ചു.​ ​ചു​ഴ​ലി​ക്കാ​റ്റ് ​ഒ​മാ​നി​ലോ,​ ​യെ​മ​നി​ലോ​ ​വീ​ശാ​നാ​ണ് ​സാ​ദ്ധ്യ​ത.​ ​

Labels:

Post a Comment

[facebook][disqus]

Author Name

Powered by Blogger.