ഡോ.എ.പി.ജെ അബ്ദുൽ കലാം മെമ്മോറിയൽ ഗവൺമെന്റ് സീനിയർ സെക്കണ്ടറി സ്കൂൾ ഉദ്ഘാടനം ചെയ്തു
ചേത്ത്ലാത്ത്: ചേത്ത്ലാത്ത് ദ്വീപിൽ പുതുതായി നിർമ്മാണം പൂർത്തിയാക്കിയ ഡോ.എ.പി.ജെ അബ്ദുൽ കലാം മെമ്മോറിയൽ ഗവൺമെന്റ് സീനിയർ സെക്കണ്ടറി സ്കൂൾ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രീ.ഫാറൂഖ് ഖാൻ ഉദ്ഘാടനം ചെയ്തു. ലക്ഷദ്വീപ് എം.പി പി.പി മുഹമ്മദ് ഫൈസലിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും നിർമ്മാണം പൂർത്തയാക്കിയതാണ് സ്കൂൾ കെട്ടിടത്തിന്റെ സി-ബ്ലോക്ക്. ഏകദേശം മൂന്ന് കോടി രൂപയാണ് ഇതിനായി എം.പി ലാഡ് ഫഡിൽ നിന്നും ഉപയോഗിച്ചത്.

അഡ്മിനിസ്ട്രേറ്റർ ശ്രീ.ഫാറൂഖ് ഖാൻ, എം.പി ശ്രീ.പി.പി.മുഹമ്മദ് ഫൈസൽ,  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ഹസൻ, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ശ്രീ.എ.ഹംസ, പ്രിൻസിപ്പാൾ ശ്രി.തോമസ് മാത്യു, ചെയർപേഴ്‌സൺ ശ്രീമതി. സജിത, ഡി.പി-വി.ഡി.പി മെമ്പർമാർ, സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ, പി.ടി.എ-എസ്.എം.സി ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഭാരതത്തിന്റെ പതിനൊന്നാമത് രാഷ്‌ട്രപതി ഡോ.എ.പി.ജെ. അബ്ദുൽ കലാമിന്റെ നമകരണത്താൽ പണികഴിപ്പിച്ച ചെത്ത്ലാത്ത് ഡോ.എ.പി.ജെ അബ്ദുൽ കലാം മെമ്മോറിയൽ ഗവൺമെന്റ് സീനിയർ സെക്കണ്ടറി സ്കൂൾ ദ്വീപിലെ തന്നെ ഏറ്റവും വലിയ സ്കൂൾ സമുച്ചയങ്ങളിൽ ഒന്നാണ്. പുതിയ കെട്ടിടത്തിൽ മെസ്സ് ഹാൾ, വിവിധോദ്ധ്യേശ ഹാൾ എന്നിവക്ക് പുറമെ മറ്റ് വിവിധ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

 കടപ്പാട്: ഫസൽ
Labels: ,

Post a Comment

[facebook][disqus]

Author Name

Powered by Blogger.