ലക്ഷദ്വീപ് സ്‌കൂൾ കായിക മാമാങ്കം ഒക്ടോബർ 31 മുതൽ

ചെത്ത്ലാത്ത്: 28ആമത് ലക്ഷദ്വീപ് സ്‌കൂൾ ഗെയിംസ് (LSG) ഒക്ടോബർ 31 മുതൽ നവംബർ 10 വരെ ചെത്ത്ലാത്ത് ദ്വീപിൽ നടത്താൻ തീരുമാനമായി. സ്‌കൂൾ ഗെയിംസിന്റെ ലോഗോ പ്രകാശനം സ്ഥലം സബ്ഡിവിഷൻ ഓഫീസർ ശ്രി.കുന്നിസീതി കോയ നിർവഹിച്ചു.

ലക്ഷദ്വീപിലെ ഏറ്റവും കൂടുതൽ കായിക താരങ്ങൾ പങ്കെടുക്കുന്ന കായിക മേളയാണ് ലക്ഷദ്വീപ് സ്‌കൂൾ ഗെയിംസ് (LSG). വിവിധ ദ്വീപുകളില്‍ നിന്നായി ഏകദേശം മുന്നൂറോളം വിദ്യാര്‍ത്ഥികളാണ് കായിക മാമാങ്കത്തില്‍ പങ്കെടുക്കാനായി എത്തുക. അണ്ടര്‍ 14, അണ്ടര്‍ 17, അണ്ടര്‍ 19 എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മത്സരങ്ങള്‍ നടക്കുക.

കഴിഞ്ഞ 14 വര്‍ഷങ്ങളിലായി തുടർച്ചയായ കായിക ആധിപത്യം തുടരുന്ന ടീമാണ് ആന്ത്രോത്ത് ദ്വീപ്. തുടർച്ചയായ പതിനഞ്ചാം ഓവറോൾ ചാമ്പ്യാൻഷിപ്പ് ആവും ആന്ത്രോത്ത് ലക്ഷ്യം വെക്കുക. സമഗ്രാധിപത്യം പുലർത്തുന്ന റെക്കോർഡ് ചാമ്പ്യന്മാരായ ആന്ത്രോത്ത് ദ്വീപിനെ പിടിച്ച് കെട്ടാനാവും മറ്റ് ദ്വീപുകളുടെ ശ്രമം.


Labels: ,

Post a Comment

[facebook][disqus]

Author Name

Powered by Blogger.