വാട്സാപ്പിൽ മെസ്സേജുകൾ ഡിലീറ്റ് ചെയ്യാനുള്ള സൗകര്യത്തിൽ വീണ്ടും അപ്‌ഡേറ്റ് - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

വാട്സാപ്പിൽ മെസ്സേജുകൾ ഡിലീറ്റ് ചെയ്യാനുള്ള സൗകര്യത്തിൽ വീണ്ടും അപ്‌ഡേറ്റ്

അയച്ച മെസ്സേജുകൾ ഡിലീറ്റ് ചെയ്യാനുള്ള സൗകര്യം വാട്സാപ്പ് കൊണ്ടുവന്നിട്ട് ഏകദേശം ഒരു വർഷമാകാനായി. നമ്മൾ ഒരാൾക്ക് അയച്ച മെസ്സേജ് അയാൾ തുറന്നു നോക്കും മുമ്പ് തന്നെ നമുക്ക് ഡിലീറ്റ് ചെയ്യാനുള്ളതായിരുന്നു ഈ സൗകര്യം. മെസ്സേജ് അയച്ച ശേഷം 7 മിനിറ്റ് വരെയായിരുന്നു നമുക്ക് സമയം ലഭിക്കുക. ഇതിനുള്ളിൽ ഡിലീറ്റ് ഫോർ എവെരിവൺ ഓപ്ഷൻ ഉപയോഗിച്ച് നമുക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താമായിരുന്നു. എന്നാൽ ഇപ്പോഴിതാ ഈ സൗകര്യത്തിലേക്ക് പുതിയ അപ്‌ഡേറ്റുമായി വാട്സാപ്പ് എത്തിയിരിക്കുകയാണ്. ഇത് പ്രകാരം നിലവിലുള്ള 7 മിനിറ്റ് ഇനി മുതൽ ഒരു മണിക്കൂറും 8 മിനിറ്റും 16 സെക്കൻഡുകളും ആയി കൂടും. അതായത് ഇനി ഒരു മണിക്കൂർ 8 മിനിറ്റ് 16 സെക്കൻഡ് വരെ മെസ്സേജുകൾ നമ്മൾ അയച്ച ആൾ കണ്ടിട്ടില്ലെങ്കിൽ ഡിലീറ്റ് ചെയ്യാൻ സാധിക്കും എന്ന് ചുരുക്കം.
ഈ അപ്‌ഡേറ്റ് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത് WABetaInfo ആണ്. എങ്കിലും എന്ന് മുതൽ ഈ അപ്‌ഡേറ്റ് ലഭ്യമായിത്തുടങ്ങും എന്നതിനെ കുറിച്ച് കൃത്യമായ യാതൊരു അറിയിപ്പും കമ്പനി നൽകിയിട്ടില്ല. വാട്സാപ്പിന്റെ ഉടൻ പുറത്തുവരാൻ പോകുന്ന സ്റ്റിക്കർ സൗകര്യങ്ങളോട് കൂടിത്തന്നെയായിരിക്കും ഈ അപ്‌ഡേറ്റും എത്തുക എന്ന് പ്രതീക്ഷിക്കാം.

No comments:

Post a Comment

Post Bottom Ad