വ്യാജ വാർത്തകൾക്കെതിരെ കോൺഗ്രസ് നേതാക്കൾ - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

വ്യാജ വാർത്തകൾക്കെതിരെ കോൺഗ്രസ് നേതാക്കൾ


ലോക്‌സഭാ സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലി ലക്ഷദ്വീപ് കോണ്‍ഗ്രസ്സില്‍ തര്‍ക്കം നിലനിൽക്കുന്നു എന്ന വാർത്തയെ തിരസ്‌ക്കരിച്ച് കൊണ്ട് കോൺഗ്രസ് നേതാക്കൾ രംഗത്ത്. 2014ല്‍ പാര്‍ട്ടിസീറ്റില്‍ മല്‍സരിച്ച്‌ പരാജയം ഏറ്റുവാങ്ങിയ ഹംദുല്ലാ സയീദിനെ വീണ്ടും സ്ഥാനാര്‍ത്തിയാക്കാനുള്ള നേത്രത്വത്തിന്റെ ധാരണയെ എതിര്‍ത്തു കൊണ്ട് വലിയൊരു വിഭാഗം രംഗത്ത് വന്നു എന്ന് ഇതിനോടകം വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ ഈ വാർത്ത വ്യാജമാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
   പ്രവാസിബുള്ളറ്റിൻ.കോം എന്ന വെബ്സൈറ്റിൽ ആണ് പ്രസ്തുത വാർത്ത ആദ്യമായി റിപ്പോർട്ട് ചെയ്തത്ത്. ആ വാർത്ത വാഴിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. ഈ തെരഞ്ഞെടുപ്പില്‍ ഹംദുല്ലാ സയീദിന് പകരം പി.എം.സയീദിന്റെ മകളും ഡോക്ടറുമായ ഡോ.സുഭൈധയേയോ, പി.എം.സയീദിന്റെ. മരുമകനും വിശ്വസ്ഥനുമായിരുന്ന പി.എം.സാലിഹിനേയോ സ്ഥാനര്‍ത്തിയാക്കണം എന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടതായി വാർത്തയിൽ പറയുന്നു. യുവസ്ഥാനാര്‍ഥികളെ പരിഗണിച്ചാല്‍ ലക്ഷദ്വിപ് പ്രദേശ് യൂത്ത് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ എം.അലി അക്ബറേയോ എന്‍.എസ്.യു.ഐ അഖിലേന്ത്യ സെക്രട്ടറി ശംസീര്‍ അന്‍സാരി ഖാനെയോ പരിഗണിക്കണമെന്നുകൂടി പാര്‍ട്ടി അദ്ധ്യക്ഷനയച്ച കത്തില്‍ പറയുന്നതായും വാർത്ത വന്നിരുന്നു.
എന്നാൽ ഹംദുല്ലാ സയീദിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെയുള്ള വാർത്തകളെല്ലാം വ്യാജമാണെന്ന് എം.അലി അക്ബർ, ശംസീര്‍ അന്‍സാരി ഖാൻ തുടങ്ങിയവർ വ്യക്തമാക്കി.

‌ലക്ഷദ്വിപ് പ്രദേശ് യൂത്ത് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ എം.അലി അക്ബർ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റ്: കള്ള പ്രചാരണങ്ങൾക്കെതിരെ കരുതിയിരിക്കുക. വാട്സ്ആപ്പിലും ഫേസ്ബുക്കിലും പാർട്ടിയിൽ തർക്കമുണ്ടെന്ന വ്യാജ വാർത്ത സ്രഷ്ടിച്ചു അധ്യക്ഷൻ ഹംദുള്ള സഈദ് സാഹിബിനെതിരെയും ലോക്സഭാ സ്ഥാനാര്ഥിത്വവുമായി ബന്ധപ്പെട്ട് പാർട്ടിക്കുമെതിരെയും ഞാനടക്കമുള്ളവരുടെ പേരുകൾ ഉൾപ്പെടുത്തിക്കൊണ്ട് പരന്ന് കൊണ്ടിരിക്കുന്ന പോസ്റ്റുകളെ തള്ളിക്കളയുക.

‌എന്‍.എസ്.യു.ഐ അഖിലേന്ത്യ സെക്രട്ടറി ശംസീര്‍ അന്‍സാരി ഖാൻ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പങ്കുവെച്ച പോസ്റ്റ്: ജനാബ് ഹംദുല്ലാ സയീദിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ ഞാൻ കരിനീക്കങ്ങൾ നടത്തുന്നു എന്ന് ചില പ്രതിയോഗികൾ (കൂലിയെഴുത്തുകാർ) പ്രചരിപ്പിക്കുന്നതായി എന്റെ ശ്രദ്ധയിൽപെട്ടു, എന്നാലിത് തികച്ചും അസംബന്ധമാണ്. പാർട്ടിയുടെ ഏതൊരുതീരുമാനത്തേയും പൂർണ്ണമായും അംഗീകരിക്കും, മറിച്ചുള്ളതെല്ലാം കുപ്രചരണങ്ങൾ മാത്രമാണ്.

No comments:

Post a Comment

Post Bottom Ad