മിസ്രാബ്‌ 2K18 നവംബർ 8,9 തിയ്യതികളിൽ

കോഴിക്കോട്: കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന ലക്ഷദ്വീപ് വിദ്യാർത്ഥികൾ വർഷം തോറും നടത്തി വരാറുള്ള "മിസ്രാബ്‌ " ഈ വർഷം നവംബർ 8,9 തിയ്യതികളിൽ നടത്താൻ തീരുമാനമായി. കാലിക്കറ്റ്‌ സർവകലാ ശാലയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ലക്ഷദ്വീപിലെ വിദ്യാർത്ഥികളെ ഏകോപിപ്പിച്ച് കൊണ്ടാണ് വർഷം തോറും 'മിസ്രാബ്‌' നടത്തപ്പെടുന്നത്.

ലക്ഷദ്വീപിൽ നിന്നും  വൻകരയിൽ വന്ന് പഠിക്കുന്ന വിദ്യാർഥികളുടെ ഒത്തുചേരലിനു പുറമെ വിദ്യാർത്ഥികൾക്ക് ആവശ്യമായ എല്ലാ  മാർഗനിർദേശങ്ങൾ നൽകാനും കഴിഞ്ഞ വർഷങ്ങളിൽ  നിന്നും  വ്യത്യസ്തമായി മോട്ടിവേഷൻ സ്പീച്ച്, കലാപരിപാടികൾ, ഗസൽ സന്ധ്യ എന്നിവ ഉൾകൊള്ളിച്ചു കൊണ്ടും മിസ്രാബ്‌ 2K18  നടത്താനാണ് ഉദ്ദേശിക്കുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളേജുകളിൽ പഠിക്കുന്ന എല്ലാ ദ്വീപ് വിദ്യാർത്തികൾക്കും പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്.

'രാഷ്ട്രീയം കലരാത്ത യുവത്വ കുട്ടായ്മയുടെ സന്ധ്യ 'എന്ന വിളിപ്പേര് ആദ്യ വർഷം  തന്നെ കിട്ടിയ മിസ്രാബ്‌ ഇപ്പോഴും അതിൽ കലർപ്പില്ലാതെ തുടരുന്നു എന്നതാണ് മിസ്രാബിന്റെ പ്രത്യേകത. മിസ്രാബ്‌ എന്ന പദത്തിന്റെ അർത്ഥം ദിശ എന്നാണ്.
Labels: ,

Post a Comment

[facebook][disqus]

Author Name

Powered by Blogger.