കുത്തിയിരിപ്പ് സമരം നടത്തി

അഗത്തി: ബീച്ച് റോഡിന്റെ പണി ഉടൻ ആരംഭിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് അഗത്തി വാർഡ് മെമ്പർമാരും ഡിപി മെമ്പർമാരും ഡിസി ഓഫിസിന് മുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തി. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററിന്റെ ചേമ്പറിൽ അഗത്തി ചെയർപേഴ്സനും ഡിപി മെമ്പർമാരും വിപിസിസിയും ബിച്ച് റോഡിന്റെ ആവശ്യത്തിന് പലതവണ സമീപിച്ചെങ്കിലും ഇതുവരെ നടപടി കൈകൊള്ളാത്തതിനെ തുടർന്നാണ് മെമ്പർമാരുടെ കുത്തിയിരിപ്പ് സമരം.

രാവിലെ 10 മണിക്ക് ആരംഭിച്ച കുത്തിയിരിപ്പ് സമരം വൈകിട്ട് 5 മണി വരെ നീണ്ടുനിന്നു. ബിച്ച് റോഡിന്റെ പണി യുദ്ധകാല അടിസ്താനത്തിൽ തുടങ്ങണമെന്നും അല്ലാത്തപക്ഷം വരും നാളുകളിൽ സമരം കൂടുതൽ ശക്തിപ്പെടുത്തുമെന്നും ഡിപി മെമ്പർമാർ അറിയിച്ചു.

Labels: ,

Post a Comment

[facebook][disqus]

Author Name

Powered by Blogger.