ആറ് കേന്ദ്രഭരണ പ്രദേശങ്ങളിൽ പോലീസ് സേനയെ ലയിപ്പിക്കാൻ ഉത്തരവ്

ഡൽഹി: ആറ് കേന്ദ്രഭരണ പ്രദേശങ്ങളിൽ പോലീസ് സേനയെ ലയിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച പുറത്തിറക്കി. ഡയറക്റ്റ് IPS റിക്രൂട്ട്മെന്റ് ഇല്ലാത്ത ഉദ്യോഗസ്ഥർ ആറ് കേന്ദ്രഭരണപ്രദേശങ്ങളിൽ ഏതെങ്കിലും പോസ്റ്റിലാകാമെന്നും അതിന്റെ നിയന്ത്രണം പൂർണ്ണമായും മന്ത്രാലയത്തിന്റെ കൈവശമാക്കും എന്നും ഈ നിയമത്തിൽ സൂചിപ്പിക്കുന്നു.

ഡൽഹി, ആന്തമാൻ നിക്കോബാർ, ലക്ഷദ്വീപ്, ദാമൻ ദിയു, ദാദ്ര നാഗർ ഹവേലി, ചണ്ഡീഗഢ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളെയാണ് ഉത്തരവിൽ പറയുന്നത്. പുതുതായി രൂപീകരിച്ച നിയമത്തിൽ അസിസ്റ്റന്റ് കമ്മീഷണർമാരെയും പോലീസിന്റെ ഡെപ്യൂട്ടി സൂപ്രണ്ടൻറേയും ഉൾപ്പെടെ ഏകദേശം 533 പോസ്റ്റുകൾ ഉൾകൊള്ളിച്ചിട്ടുണ്ട്.
നിയമം പ്രബല്യത്തിൽ വരുമ്പോൾ നിലവിലുള്ള  ഇൻസ്പെക്ടർമാരെ പ്രൊമോഷൻ വഴിയോ ഡയറക്റ്റ് റിക്രൂട്ട്മെന്റിലൂടെയോ എസിപി റാങ്കിലേക്ക് ഉയർത്തപ്പെടും. എസിപി റാങ്കിലുള്ള പകുതി പോസ്റ്റുകളിലേക്ക് നേരിട്ടുള്ള നിയമനത്തിലൂടെയോ മറ്റേതെങ്കിലും തരത്തിലോ നിയമനം നടത്തും.

ഈ ഉത്തരവ് പ്രകാരം മുകളിൽ പറഞ്ഞ നിയമനങ്ങളിലേക്ക് ദില്ലി, ലക്ഷദ്വീപ്, ദാമൻ  ദിയു, ആൻഡമാൻ നിക്കോബാർ, ദാദ്ര നാഗർ ഹവേലി, ചണ്ഡീഗഢ് എന്നിവിടങ്ങളിലെ പോലീസ് സേന പ്രാപ്പ്ത്തരാണ്.

Labels:

Post a Comment

[facebook][disqus]

Author Name

Powered by Blogger.