ചമയം ഹാജാഹുസൈന്‍ സ്മരണികയിലേക്ക് രചനകൾ ക്ഷണിക്കുന്നു


കില്‍ത്താന്‍: ലക്ഷദ്വീപിലെ പ്രമുഖ സാഹിത്യകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ ചമയം ഹാജാഹുസൈന്‍െറ ഓര്‍മ്മകള്‍ പുതുക്കാന്‍  ഒരു സ്മരണിക ഇറക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘമാണ് സ്മരണിക പുറത്തിറക്കുന്നത്. സാഹിത്യ പ്രവര്‍ത്തക സംഘത്തിന്റെ സാംസ്‌കാരിക മാസികയായ കണ്ണാടിപ്പാത്തയുടെ ഒരു ലക്കമായിരിക്കും ഓര്‍മ്മ പുസ്തകമായി പ്രസിദ്ധീകരിക്കുക.
      ലക്ഷദ്വീപ് സാഹിത്യത്തിലെ നിറസാന്നിധ്യവും അതിവിശാല സൌഹൃദവലയവുമുണ്ടായിരുന്ന ചമയം ഹാജാഹുസൈനുമായുള്ള ഓര്‍മ്മകള്‍, അനുഭവക്കുറിപ്പുകള്‍, സൂക്ഷിക്കപ്പെട്ട അദ്ദേഹവുമൊത്തുള്ള ഫോട്ടോകള്‍ എന്നിവ ക്ഷണിക്കുന്നു. എഴുത്തുകള്‍ ഈ മെയിൽ വഴിക്കും തപ്പാല്‍ വഴിക്കും അയക്കാവുന്നതാണ്.

അയക്കേണ്ട വിലാസം;
ചമയം ഹാജാഹുസൈന്‍ ഓര്‍മ്മ പുസ്തകം
ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘം
കില്‍ത്താന്‍, ലക്ഷദ്വീപ്
Pin code: 682558
email -misrave@gmail.com

Labels: ,
[facebook][disqus]

Author Name

Powered by Blogger.