കേരള ജനതയ്ക്ക് സഹായ ഹസ്തവുമായി അഗത്തി പഞ്ചായത്ത്


അഗത്തി: ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയ പ്രതിസന്ധിയിൽ അകപ്പെട്ട കേരള ജനതക്ക് സഹായ ഹസ്ത്തവുമായി അഗത്തി വില്ലേജ് ദ്വീപ് പഞ്ചായത്ത്. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഗത്തി പഞ്ചായത്ത് സ്വരൂപിച്ച 25000 രൂപ ചെയർപെഴ്സൺ ശ്രീമതി സാജിതാ ബിഗം അഗത്തി ഡപ്പ്യൂട്ടി കളകടർ പി.സി ഹമീദിന് കൈമാറി.
    പഞ്ചായത്ത് പ്രതിനിധികൾ, ദ്വീപശ്രീ അംഗങ്ങൾ, സെൽഫ് ഹെൽപ്പ് പ്രവർത്തകർ, പഞ്ചായത്ത് സ്റ്റാഫുകൾ എന്നിവരിൽ നിന്നാണ് ഈ തുക സമഹരിച്ചത്. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം ചെയ്യാൻ സഹകരിച്ച ജനപ്രതിനിധികൾക്കും ദ്വീപശ്രീ അംഗങ്ങൾക്കും സെൽഫ് ഹെൽപ്പ് അംഗങ്ങൾക്കും അഗത്തി പഞ്ചായത്ത് നന്ദി അറീച്ചു.

Labels:
[facebook][disqus]

Author Name

Powered by Blogger.